കേരള പോലീസ് ഫുട്ബോൾ ടീമിന്‍റെ മുൻകാല താരം സി. എ. ലിസ്റ്റൺ അന്തരിച്ചു

0
64

കേരള പോലീസ് ഫുട്ബോൾ ടീമിന്റെ മുൻകാല താരം സി.എ. ലിസ്റ്റൺ (54) അന്തരിച്ചു. കേരള പോലീസിൽ അസിസ്റ്റന്റ് കമാൻഡന്റായിരുന്നു. തൃശൂരിലായിരുന്നു അന്ത്യം.

തൃശൂര്‍ അളഗപ്പ നഗര്‍ സ്വദേശിയായകേരള പോലീസ് ഫുട്‌ബോള്‍ ടീമിന്റെ സുവര്‍ണകാലത്തെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു. ലിസ്റ്റണിന്‍റെ ഗോളിലാണ് കേരള പോലീസ് കണ്ണൂര്‍ ഫെഡറേഷന്‍ കപ്പില്‍ ജേതാക്കളായത്. ജൂനിയര്‍ ഇന്ത്യന്‍ ടീമിനുവേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.