നീറ്റ് ഓഗസ്റ്റ് ഒന്നിന് നടക്കും

0
50

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്–യുജി) ഓഗസ്റ്റ് ഒന്നിനു നടക്കും. കോവിഡ് സാഹചര്യം പരിഗണിച്ച് ഓൺലൈനായി നടത്തണമെന്ന് ആവശ്യമുണ്ടായിരുന്നെങ്കിലും പതിവു രീതിയിൽ എഴുത്തുപരീക്ഷയായിത്തന്നെ പരീക്ഷ നടക്കും. പരീക്ഷയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുറത്തുവിട്ടിട്ടില്ല.

പരീക്ഷയു‌‌‌‌ടെ അപേക്ഷാ തീയതി, യോഗ്യതാ മാനദണ്ഡം, നടപടി ക്രമങ്ങള്‍ തുടങ്ങിയവ അവരുടെ ഔദ്യോഗിക സൈറ്റായ ntaneet.nic.in ല്‍ പിന്നീട് ലഭ്യമാകുമെന്നും ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ഇംഗ്ലിഷും ഹിന്ദിയും ഉൾപ്പെടെ 11 ഭാഷകളിൽ പരീക്ഷ എഴുതാമെന്നു അധികൃതര്‍ അറിയിച്ചു. 16 ലക്ഷത്തിലധികം പേരാണ് എല്ലാ വര്‍ഷവും നീറ്റ് എഴുതാറുള്ളത്