BREAKING… കെപിസിസി മുൻ ജനറൽ സെക്രട്ടറി ബി ജെ പി യിൽ ചേർന്നു

0
61

കെ പി സി സി മുൻ ജനറൽ സെക്രട്ടറി വിജയൻ തോമസ് ബി ജെ യിൽ ചേർന്നു. നേരത്തെ കോൺഗ്രസ് പാർട്ടി വിട്ട വിജയൻ തോമസ് ഡൽഹിയിൽ ബി ജെ പി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്.ഡൽഹിയിൽ ബി ജെ പി ദേശിയ നേതാക്കളുടെ സാന്നിധ്യത്തിലാണ് വിജയൻ തോമസ് പാർട്ടി അംഗത്വം എടുത്തത്.നേരത്തെ ടോം വടക്കനും സമാനമായ രീതിയിൽ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. കോൺഗ്രസ്സുമായി നേരത്തെ അഭിപ്രായ വ്യത്യാസത്തിലായിരുന്ന വിജയൻ തോമസ് രാജി വെക്കുകയായിരുന്നു. എന്നാൽ മറ്റു പാര്ടികളിലൊന്നും ചേരാതെ നിന്നിരുന്ന വിജയൻ തോമസ് തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയിൽ ചേരുകയായിരുന്നു.