കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് എഐസിസി

0
62

കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് എഐസിസി. സ്ഥാനാര്‍ഥി പ്രഖ്യാപനം തര്‍ക്കങ്ങളില്‍ കുടുങ്ങുന്നതില്‍ എഐസിസിക്ക് അതൃപ്തി. കോണ്‍ഗ്രസ് അന്തിമ സ്ഥാനാര്‍ഥി പട്ടിക ഗ്രൂപ്പ് വീതം വയ്പുതന്നെയെന്നും എഐസിസി വിശകലനം.

നാല്‍പതംഗം തെരഞ്ഞെടുപ്പ് കമ്മിറ്റിയും കെപിസിസിയും ചര്‍ച്ച ചെയ്യാത്ത സ്ഥാനാര്‍ഥികള്‍ അന്തിമപട്ടികയില്‍ ഇടംനേടിയതായാണ് സൂചന. എ, ഐ ഗ്രൂപ്പുകള്‍ നിര്‍ദേശിച്ചവര്‍ മാത്രമാണ് നിലവില്‍ സ്ഥാനാര്‍ഥി ലിസ്റ്റിലുള്ളത്.

ഉമ്മന്‍ചാണ്ടിയുടെ സമ്മര്‍ദ്ദത്തില്‍ അവസാനറൗണ്ടില്‍ പലര്‍ക്കും സ്ഥാനാര്‍ഥിത്വം ലഭിക്കുമെന്നാണ് സൂചന. ഇതോടെ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി നടക്കുകയാണ്. കെ ബാബുവിന്‍രെ പേരില്‍ കോണ്‍ഗ്രസില്‍ വടംവലികള്‍ തുടരുകയാണ്.

താന്‍ മത്സരിക്കണമെങ്കില്‍ കെ ബാബുവിന് സീറ്റ് നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി കടുത്ത നിലപാടെടുത്തിരിക്കുകയാണ്. കെ ബാബുവിനെ മത്സരിപ്പിക്കേണ്ടെന്ന പൊതു തീരുമാനം കോണ്‍ഗ്രസ് മുന്നോട്ടുകൊണ്ടുവരുന്നതിനിടെയാണ് ബാബുവിനു വേണ്ടി ഉമ്മന്‍ചാണ്ടി സമ്മര്‍ദ്ദം ശക്തമാക്കിയത്.