ഇ ശ്രീധരൻ സംഘപരിവാർ രാഷ്ട്രീയക്കാരനായി മാറി: എ വിജയരാഘവൻ

0
105

ഇ ശ്രീധരൻ രാഷ്ട്രീയക്കാരനായി എന്നുമാത്രമല്ല സംഘപരിവാർ രാഷ്ട്രീയക്കാരനായി മാറിയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. എൽഡിഎഫ്‌ നെന്മാറ മണ്ഡലം കൺവൻഷന്‌ എത്തിയതായിരുന്നൂ അദ്ദേഹം.

വികസനം പാവപ്പെട്ടവർക്ക് വേണ്ടിയായതു കൊണ്ട് ശ്രീധരന്റെ ശ്രദ്ധയിൽപ്പെട്ടു കാണില്ല. അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഒരു ബിജെപിക്കാരന്റെ മൂല്യമേയുള്ളു.

ശബരിമല സംബന്ധിച്ച നിലപാട് നേരത്തെ പാർടി വ്യക്തമാക്കിയതാണ്. അതു തന്നെയാണ് പാർടിയുടെ പൊതു നിലപാടെന്നും വിവാദത്തിൽ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.