കിഫ്‌ബി പ്രൊഫഷണലായി മുന്നോട്ടുപോകും: മന്ത്രി തോമസ്‌ ഐസക്‌

0
67

കിഫ്‌ബി സ്വന്തം കാലിൽ നിൽക്കുന്ന അവസ്ഥയിലാണെന്നും അതിന്‌ തുടർച്ചയുണ്ടാകുമെന്നും മന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു.

ബാലാരിഷ്‌ടതകളെല്ലാം മാറി സ്ഥാപനം പ്രൊഫഷണലായി മുന്നോട്ടുപോകും. കേന്ദ്ര സർക്കാർ സംവിധാനങ്ങളുടെ പലതരത്തിലുള്ള തടസ്സപ്പെടുത്തലുകൾ പ്രതീക്ഷിച്ചതുതന്നെയാണ്‌. ധനകമ്മീഷനടക്കം തടസ്സപ്പെടുത്തുമെന്ന്‌ കരുതി.

ഇഡിയും കൂട്ടരും വന്നു. കേന്ദ്ര ഏജൻസികൾ എല്ലാം കേരളത്തിൽ വന്ന്‌ പരേഡ്‌‌ നടത്തിയാലും ബിജെപിയുടെ വോട്ടുവിഹിതം കൂടില്ല. വികസനത്തുടർച്ചയും വൻതോതിലുള്ള മൂലധനനിക്ഷേപവും തൊഴിലവസരവും ഉണ്ടാകാൻ പിണറായി സർക്കാരിന്റെ തുടർഭരണം ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഐസക്‌ പറഞ്ഞു.