Tuesday
3 October 2023
25.8 C
Kerala
HomePoliticsഇന്നസെന്റിന്റെ പേരിലും വ്യാജ പ്രചാരണം, പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ലെന്ന് ഇന്നസെന്റ്

ഇന്നസെന്റിന്റെ പേരിലും വ്യാജ പ്രചാരണം, പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ലെന്ന് ഇന്നസെന്റ്

ഇന്നസെന്റിന്റെ പേരിലും വ്യാജ പ്രചാരണം . കോൺഗ്രസ് തിരിച്ചു വരണമെന്ന് ഇന്നസെന്റ് പറഞ്ഞു എന്ന പേരിലാണ് പ്രചാരണം നടക്കുന്നത്.പ്രചരിക്കുന്നത് തെറ്റായ വർത്തയാണെന്ന് ഇന്നസെന്റ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോൺഗ്രസ് തിരിച്ചു വരണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം.

എന്റെ പിതാവിലൂടെ എന്നിലേക്ക് പകർന്നതാണ് എന്റെ രാഷ്ട്രീയം. കരുതലിന്റേയും വികസനത്തിന്റേയും തുടർ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാൻ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ല.- ഇന്നസെന്റ് വ്യക്തമാക്കി.

 

RELATED ARTICLES

Most Popular

Recent Comments