നാടിൻ്റെ വികസനം ആഗ്രഹിക്കുന്നവർ എൽഡിഎഫിനൊപ്പം നിൽക്കുമെന്നുറപ്പ്: മുഖ്യമന്ത്രി

0
112

മുഖ്യമന്ത്രി പിണറായി വിജയൻറെ ധർമ്മടം മണ്ഡല പര്യടനം ആരംഭിച്ചു. ഏഴ് ദിവസത്തെ പര്യടനത്തിൽ 46 കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രിക്ക് സ്വീകരണ പരിപാടി.

നാടിൻ്റെ വികസനം ആഗ്രഹിക്കുന്നവർ എൽ ഡി എഫിനൊപ്പം നിൽക്കുമെന്നുറപ്പാണെന്ന് മുഖ്യമന്ത്രി പര്യടന പ്രസംഗത്തിൽ വ്യക്തമാക്കി. വികസനം അട്ടിമറിക്കാനാണ് കോൺഗ്രസും ബി ജെ പിയും ശ്രമിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് കിഫ്ബിക്കെതിരായ അന്വേഷണം.ഇതിന് തപ്പുകൊട്ടിക്കൊടുകയാണ് യുഡിഎഫ് എന്നും അദ്ദേഹം പറഞ്ഞു.

ദുരന്തങ്ങൾ ഉണ്ടായപ്പോൾ നാടിനെ ഒന്നിച്ചു നിർത്താനാണ് സർക്കാർ.എന്നാൽ പ്രതിപക്ഷം ചെയ്തതെന്താ.നാടിൻ്റെ ഒരുമയെ തകർക്കാനും തുരങ്കം വെക്കാനുമാണ് പ്രതിപക്ഷം ശ്രമിച്ചത്.ബിജെപി സർക്കാർ തുടങ്ങി വെച്ച നോട്ട് നിരോധനം നാടിൻ്റെ സമ്പദ് വ്യവസ്ഥയെ തകർത്തു.

സഹകരണ മേഖലയെ തകർക്കാൻ ശ്രമം ഉണ്ടായി.ഇതിനെതിരെ യോജിച്ച പ്രക്ഷോഭം, എതിർപ്പ് എന്നിവ ഉയർത്തിക്കൊണ്ടുവരാൻ ഉള്ള നീക്കത്തെ കോൺഗ്രസ് എതിർത്തുവെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

കേരളത്തെ അപമാനിക്കുന്ന തരത്തിൽ രാഷട്രീയ പ്രചാരണം ബ ജെപി കൊണ്ടു പിടിച്ചു നടത്തി.ഇതിനെതിരെ ശബ്ദമുയർത്താൻ യുഡിഎഫും കോൺഗ്രസും തയ്യാറായില്ല.നമ്മുടെ നാടിനെയാകെ അപമാനിക്കുന്ന പ്രചാരണം ഉണ്ടായപ്പോഴും അതിന് കുട പിടിക്കുകയായിരുന്നു കോൺഗ്രസ്. നാടും നാട്ടുകാരും വിഷമം അനുഭവിക്കുമ്പോൾ അതിന് താങ്ങാകുന്ന നിലപാട് അല്ലെ കൈക്കൊള്ളേണ്ടത് .

നൂറ്റാണ്ടിലെ മഹാപ്രളയം ഉണ്ടായപ്പോൾ സർക്കാർ കൈക്കൊണ്ട നടപടി രാഷ്ട്രീയ ഭിന്നത ഇല്ലാതെയാണ്. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെയാണ് സർക്കാർ പ്രവർത്തിച്ചത്. എൽ ഡി എഫ് ഭരണകാലത്ത് കേരളം നശിക്കണമെന്ന സാഡിസ്റ്റ് മനോഭാവമാണ് യു ഡി എഫിന് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.