Friday
22 September 2023
23.8 C
Kerala
HomeKeralaമുഖ്യമന്ത്രിയുടെ മണ്ഡല പര്യടനത്തിന് ഇന്ന് ആരംഭിച്ചു; ഏ‍ഴ് ദിവസത്തെ പ്രചരണം 46 കേന്ദ്രങ്ങളില്‍

മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനത്തിന് ഇന്ന് ആരംഭിച്ചു; ഏ‍ഴ് ദിവസത്തെ പ്രചരണം 46 കേന്ദ്രങ്ങളില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ധർമ്മടം മണ്ഡല പര്യടനം ഇന്ന് ആരംഭിച്ചു . ഏഴ് ദിവസത്തെ പര്യടനത്തിൽ 46 കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രിക്ക് സ്വീകരണ പരിപാടി. മുഖ്യമന്ത്രി പ്രചരണത്തിന് എത്തിയതിന്റെ ആവേശത്തിലാണ് ധർമ്മടത്തെ എൽ ഡി എഫ് പ്രവർത്തകർ.

നവ കേരളത്തിന്റെ നായകനെ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ധർമ്മടം.പിണറായി വിജയന്റെ സാന്നിധ്യം കൊണ്ട് തുടക്കത്തിൽ തന്നെ പ്രചാരണം ആവേശ കൊടുമുടി കയറുകയാണ് ധർമടത്ത്.

മുഖ്യമന്ത്രിയുടെ മണ്ഡല പര്യടന പരിപാടി വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് എൽ ഡി എഫ് പ്രവർത്തകർ.46 കേന്ദ്രങ്ങളിലാണ് സ്വീകരണ പരിപാടികൾ.

ബുധനാഴ്ച വൈകുന്നേരം നടക്കുന്ന മണ്ഡലം കൺവെൻഷനിൽ ഇ പി ജയരാജൻ ,കാനം രാജേന്ദ്രൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

മൂന്നു ബൂത്തുകളിലെ ഒരു കേന്ദ്രത്തിൽ എന്ന നിലയിലാണ് മുഖ്യമന്ത്രി വോട്ടർമാരെ കാണാൻ എത്തുന്നത്. ആദ്യ ഘട്ട പര്യടനത്തിന് ശേഷം മറ്റ് മണ്ഡലങ്ങളിൽ പ്രചാരണത്തിനായി പോകുന്ന മുഖ്യമന്ത്രി ഈ മാസം അവസാനം വീണ്ടും പ്രചരണത്തിനായി ധർമടത്ത് എത്തും

RELATED ARTICLES

Most Popular

Recent Comments