ലീഗ് നേതൃത്വത്തിൽ പൊട്ടിത്തെറി; എടപ്പറ്റയിൽ സമാന്തര കമ്മിറ്റിയുമായി പ്രവർത്തകർ

0
85

മുസ്ലിംലീഗ്‌ നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് എടപ്പറ്റ പഞ്ചായത്തിൽ ഒരുവിഭാഗം പ്രവർത്തർ ചേർന്ന് പുതിയ പഞ്ചാത്തുകമ്മിറ്റി രൂപീകരിച്ചു. സേവ് മുസ്ലിംലീഗ് എടപ്പറ്റ പഞ്ചായത്ത് കമ്മിറ്റി എന്ന പേരിലാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയത്.

പഞ്ചായത്തുകമ്മിറ്റിയിലെ ഒരുവിഭാഗത്തിന്റെ ഏകാധിപത്യ സമീപനത്തിൽ പ്രതിഷേധിച്ചാണ്  യൂത്ത് ലീഗ്‌ മുൻ വാർഡ് സെക്രട്ടറിയും മണ്ഡലം ഭാരവാഹിയുമടക്കമുള്ള പ്രവർത്തകർ പുതിയ കമ്മിറ്റിയുമായി രംഗത്തുവന്നത്. എം ടി കുഞ്ഞയ്‌മു  പ്രസിഡന്റായും ജാബിർ വലിയാട്ടിൽ സെക്രട്ടറി, സൈതാലി പൂതൻകോടൻ ട്രഷറുമായാണ് പുതിയ കമ്മിറ്റി. വരും ദിവസങ്ങളിൽ പഞ്ചായത്തിലെ 15 വാർഡുകളിലും കമ്മിറ്റി രൂപീകരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.