4768 പട്ടികവർ​ഗ കുടുംബം ഭൂമിയുടെ അവകാശികൾ ; വിതരണം ചെയ്‌തത്‌ 3869.73 ഏക്കർ ഭൂമി

0
68

അഞ്ച്‌ വർഷത്തിനുള്ളിൽ സംസ്ഥാന സർക്കാർ പട്ടികവർഗക്കാർക്ക്‌ വിതരണം ചെയ്‌തത്‌ 3869.73 ഏക്കർ ഭൂമി. 4768 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി.

ഇടുക്കിയിൽ 560 പേർക്കാണ്‌ വനാവകാശ നിയമപ്രകാരം കൈവശാവകാശ രേഖ നൽകി. പാലക്കാട്‌ 262, വയനാട്‌ 216, എറണാകുളം 224, പത്തനംതിട്ട 96, കോട്ടയം 24, തൃശൂർ 10, തിരുവനന്തപുരത്ത്‌ മൂന്ന്‌ പേർക്കും. ആകെ വിതരണം ചെയ്‌തത്‌ 1796.96 ഏക്കർ.

ഭൂമി വാങ്ങി നൽകൽ പദ്ധതി പ്രകാരം കാസർകോട്‌ 144 പേർക്ക്‌ സ്ഥലംകിട്ടി. കോട്ടയം 36, പത്തനംതിട്ട 28, പാലക്കാട്‌ 26, എറണാകുളം 11, ഇടുക്കി 9, കൽപ്പറ്റ 7, മാനന്തവാടി 7, തൃശൂർ നാല്‌, ആലപ്പുഴ ഒരാൾക്കും സ്ഥലം നൽകി. ലാൻഡ്‌ ബാങ്ക്‌ പദ്ധതി പ്രകാരം മലപ്പുറത്ത്‌ 34 പേർക്കും കോഴിക്കോട്‌ ഒരു അപേക്ഷകനും ഭൂമി നൽകി.

5.55 ഏക്കർ. എറണാകുളത്ത്‌ 99 പേർക്കും പാലക്കാട്‌ 87 പേർക്കും റവന്യു ഭൂമി നൽകി. 2708 ഗുണഭോക്താക്കൾക്ക്‌ നിക്ഷിപ്‌ത വനഭൂമി വിതരണം ചെയ്‌തു. പാലക്കാട്‌ 1845, വയനാട്‌ 679, കാസർകോട്‌ 150, മലപ്പുറം 34 പേർക്കും പദ്ധതിപ്രകാരം സ്ഥലം നൽകി.

വയനാട്‌ ജില്ലയിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന 171 കുടുംബങ്ങൾക്കായി 20.47 ഏക്കറും നൽകി. ലാൻഡ്‌ ബാങ്ക്‌ പദ്ധതി പ്രകാരം 46.07 ഏക്കർ വിതരണത്തിനായി സർക്കാർ വാങ്ങി. നിലവിലെ കണക്ക് പ്രകാരം പട്ടികവർഗ വിഭാഗത്തിൽ 10944 ഭൂരഹിതർ അവശേഷിക്കുന്നു.