സംസ്ഥാന സർക്കാരിനെതിരെ ആസൂത്രിത നീക്കമാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നതെന്ന് കാനം രാജേന്ദ്രൻ

0
81

സംസ്ഥാന സർക്കാരിനെതിരെ ആസൂത്രിത നീക്കമാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.ഈ കളി ഇവിടെ വിലപ്പോവില്ല. ജനങ്ങൾക്ക് കാര്യങ്ങൾ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന് പാര പണിയുകയാണോ കേന്ദ്ര ഏജൻസികളുടെ ചുമതല ? കേന്ദ്ര ഏജൻസികളെ പറ്റി ആദ്യം പറഞ്ഞത് ശരിയെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ഈ ഏജൻസികളുടെ കളി.

ഇവർ അന്വേഷിച്ച കേസുകളുടെ അവസ്ഥ എന്തായി ?സ്വർണ കടത്ത് കേസ് എവിടെ പോയി? ഇതൊക്കെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.എൽഡിഎഫിന് ഭരണ തുടർച്ചയുണ്ടാകും. ഇതിനായി ജാഗ്രതയോടുള്ള പ്രവർത്തനങ്ങൾ എൽഡിഎഫ് നടത്തുമെന്നും കാനം പറഞ്ഞു.