തെര​ഞ്ഞെ​ടു​പ്പ്​: 50,000 രൂപയില്‍ കൂടുതലുണ്ടെങ്കിൽ രേഖ വേണം

0
59

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​‍െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ 50,000 രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ പ​ണ​വു​മാ​യി യാ​ത്ര​ചെ​യ്യു​ന്ന​വ​ര്‍ മ​തി​യാ​യ രേ​ഖ​ക​ള്‍ കൈ​വ​ശം സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചെ​ല​വു​ക​ള്‍ നി​രീ​ക്ഷി​ക്കാ​ന്‍ ജി​ല്ല​യി​ലെ 13 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മൂ​ന്നു വീ​തം സ്‌​ക്വാ​ഡു​ക​ളെ​യാ​ണ് നി​യോ​ഗി​ച്ച​ത്.

എ​ക്‌​സി​ക്യൂ​ട്ടി​വ് മ​ജി​സ്ട്രേ​റ്റി​‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​ക്വാ​ഡി​ല്‍ ര​ണ്ടു സാ​യു​ധ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഒ​രു വി​ഡി​യോ​ഗ്രാ​ഫ​റും ഉ​ണ്ടാ​കും. സ്ഥാ​നാ​ർ​ഥി, ഏ​ജ​ൻ​റ്, പാ​ര്‍ട്ടി​പ്ര​വ​ര്‍ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ല്‍ മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, ആ​യു​ധ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തി​യാ​ലും പി​ടി​ച്ചെ​ടു​ത്ത്​ ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കും.

അ​ന​ധി​കൃ​ത​വും ച​ട്ട​വി​രു​ദ്ധ​വു​മാ​യ കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് നേ​രി​ട്ട് പ​രാ​തി സ​മ​ര്‍പ്പി​ക്കാം. പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി എ​ടു​ക്കു​ന്ന​തി​ന് ക​ല​ക്ട​റേ​റ്റി​ല്‍ ക​ണ്‍ട്രോ​ള്‍ റൂം ​പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി. ഫോ​ൺ: 0495-2934800, 18004254368.