കേന്ദ്ര സബ്​സിഡി ഗോതമ്പ് ​ വിതരണം നിലച്ചു; അംഗന്‍വാടികളിലെ പോഷകാഹാര വിതരണം അവതാളത്തില്‍

0
25

കേ​ന്ദ്ര സ​ര്‍​ക്കാ​റി​െന്‍റ സ​ബ്​​സി​ഡി ഗോ​ത​മ്പ് ​ വി​ത​ര​ണം നി​ല​ച്ച​തോ​ടെ അം​ഗ​ന്‍​വാ​ടി​ക​ളി​ലൂ​ടെ ​കു​ഞ്ഞു​ങ്ങ​ള്‍​ക്ക്​​ ന​ല്‍​കു​ന്ന പോ​ഷ​കാ​ഹാ​ര വി​ത​ര​ണം അ​വ​താ​ള​ത്തി​ലാ​യി. രാ​ജ്യ​ത്തെ അം​ഗ​ന്‍​വാ​ടി​ക​ളു​ടെ ആ​റ്​ പ്ര​ധാ​ന ദൗ​ത്യ​ങ്ങ​ളി​ല്‍ ഒ​ന്നാ​മ​ത്തേ​താ​ണ്​ കു​ഞ്ഞു​ങ്ങ​ള്‍​ക്കു​ള്ള പൂ​രി​ത​പോ​ഷ​കാ​ഹാ​ര വി​ത​ര​ണം. ഇ​താ​ണ്​ കേ​ന്ദ്ര സ​ബ്​​സി​ഡി ​ഗോ​ത​മ്ബ്​ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ സം​സ്ഥാ​ന​ത്ത്​ മി​ക്ക​യി​ട​ത്തും മു​ട​ങ്ങി​യ​ത്.

ജി​ല്ല​യി​ലെ 874 അം​ഗ​ന്‍​വാ​ടി​ക​ളി​ല്‍ ഫെ​ബ്രു​വ​രി, മാ​ര്‍​ച്ച്‌​ മാ​സ​ങ്ങ​ളി​ലെ അ​മൃ​തം ന്യൂ​ട്രി​മി​ക്​​സ് വി​ത​ര​ണം നി​ല​ച്ച നി​ല​യി​ലാ​ണ്. സം​സ്ഥാ​ന​ത്ത്​ 33115 അം​ഗ​ന്‍​വാ​ടി​ക​ളാ​ണു​ള്ള​ത്.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യാ​യ ഐ.​സി.​ഡി.​എ​സി​​െന്‍റ (സം​യോ​ജി​ത ശി​ശു വി​ക​സ​ന സേ​വ​ന പ​ദ്ധ​തി) നേ​തൃ​ത്വ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ടും​ബ​ശ്രീ യൂ​നി​റ്റു​ക​ളാ​ണ്​ അ​മൃ​തം പോ​ഷ​കാ​ഹാ​രം നി​ര്‍​മി​ക്കു​ന്ന​ത്. നി​ല​വി​ല്‍ കി​ലോ​ക്ക്​​ 73.50 രൂ​പ നി​ര​ക്കി​ലാ​ണ്​​ നി​ര്‍​മാ​ണ യൂ​നി​റ്റു​ക​ളി​ല്‍ നി​ന്ന്​ ഐ.​സി.​ഡി.​എ​സ്​ വാ​ങ്ങി അം​ഗ​ന്‍​വാ​ടി​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​ത്. ഓ​രോ മാ​സ​വും ഇ​ത്ര അ​ള​വ്​ പോ​ഷ​കാ​ഹാ​രം വേ​ണ​മെ​ന്ന്​ ഓ​ര്‍​ഡ​ര്‍ ചെ​യ്യു​ന്ന​തി​ന​നു​സ​രി​ച്ചാ​ണ്​ കു​ടും​ബ​ശ്രീ യൂ​നി​റ്റു​ക​ള്‍ ഉ​ല്‍​പാ​ദി​പ്പി​ച്ച്‌​ ന​ല്‍​കു​ക. ന്യൂ​ട്രി മി​ക്​​സി​ലെ ഗോ​ത​മ്ബ്​ ഒ​​ഴി​കെ​യു​ള്ള ചേ​രു​വ​ക​ള്‍​ക്ക്​ സ​ബ്​​സി​ഡി ല​ഭി​ക്കു​ന്നു​മി​ല്ല.

സ​ബ്​​സി​ഡി ഗോ​ത​മ്ബ്​ ല​ഭ്യ​മാ​വാ​ത്ത​തി​നാ​ല്‍ നി​ശ്ച​യി​ച്ച തു​ക​ക്ക്​ പോ​ഷ​കാ​ഹാ​രം വി​ത​ര​ണം ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന്​ ഐ.​സി.​ഡി.​എ​സ്​ വ​യ​നാ​ട്​ ജി​ല്ല ഓ​ഫി​സ​റെ കു​ടും​ബ ശ്രീ ​രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ട്ടു​ണ്ട്. പൊ​തു മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്ന്​ കൂ​ടി​യ വി​ല​ക്ക്​ ഗോ​ത​മ്ബ്​ വാ​ങ്ങി ഉ​ല്‍​പാ​ദി​പ്പി​ച്ചാ​ല്‍ യൂ​നി​റ്റു​ക​ള്‍ ന​ഷ്​​ട​ത്തി​ലാ​വും.

അ​മൃ​തം ​ന്യൂ​ട്രി മി​ക്​​സി​ന്​ ബ​ദ​ല്‍ സം​വി​ധാ​നം ഒ​രു​ക്കാ​മെ​ന്ന്​ അ​റി​യി​ച്ച്‌​ ജി​ല്ല​ക​ളി​ലെ ഐ.​സി.​ഡി.​എ​സ്​ ഓ​ഫി​സു​ക​ള്‍​ക്ക്​ തി​രു​വ​ന​ന്ത​പു​ര​ത്തെ വ​നി​ത-​ശി​ശു വി​ക​സ​ന ഡ​യ​റ​ക്​​ട​റേ​റ്റ്​ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. കേ​ന്ദ്ര​ത്തി​ല്‍​നി​ന്നു​ള്ള അ​രി​വ​ര​വ്​ നി​ല​ച്ച​തി​നാ​ല്‍ മൂ​ന്ന്​ മു​ത​ല്‍ ആ​റു വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക്​ ന​ല്‍​കു​ന്ന അ​രി​യു​ടെ വി​ത​ര​ണം ത​ട​സ്സ​പ്പെ​ടാ​തി​രി​ക്കാ​ന്‍ അ​ത​ത്​ ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധി​കൃ​ത​രു​മാ​യി ​കൂ​ടി​യാ​ലോ​ചി​ച്ച്‌​ അ​വ​രു​ടെ വി​ഹി​തം ഉ​യ​ര്‍​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും ഫെ​ബ്രു​വ​രി 16ന്​ ​അ​യ​ച്ച ഉ​ത്ത​ര​വി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്നു. ന്യൂ​ട്രി മി​ക്​​സി​ന്​ പ​ക​രം മു​ത്താ​റി കു​റു​ക്ക്​ പോ​ലെ​യു​ള്ള​വ പ​രി​ഗ​ണി​ക്കാ​മെ​ന്നാ​ണ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ നി​ര്‍​ദേ​ശം. എ​ന്നാ​ല്‍, ഫ​ണ്ട്​ ന​ല്‍​കു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭ​ര​ണ​സ​മി​തി​ക​ള്‍ പു​തി​യ പോ​ഷ​കാ​ഹാ​ര​ത്തി​ന്​​ അം​ഗീ​കാ​രം ന​ല്‍​കേ​ണ്ട​തു​ള്ള​തി​നാ​ല്‍ ഇ​ത്​ ന​ട​പ്പാ​വാ​ന്‍ കാ​ല​താ​മ​സ​മു​ണ്ടാ​യേ​ക്കും.

വ​യ​നാ​ട്​ ജി​ല്ല​യി​ല്‍ അ​മൃ​തം ന്യൂ​ട്രി മി​ക്​​സ്​ 10 നി​ര്‍​മാ​ണ യൂ​നി​റ്റു​ക​ളാ​ണു​ള്ള​ത്​. നി​ര്‍​മാ​ണം നി​ല​ച്ച​തോ​ടെ അ​വ​യി​ലെ 72 ജോ​ലി​ക്കാ​രു​ടെ ഉ​പ​ജീ​വ​ന​വും പ്ര​തി​സ​ന്ധി​യി​ലാ​യി. അ​തേ​സ​മ​യം, അം​ഗ​ന്‍​വാ​ടി​ക​ളി​ലൂ​ടെ ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക്​ ന​ല്‍​കു​ന്ന പോ​ഷ​കാ​ഹാ​ര​ത്തി​െന്‍റ വി​ത​ര​ണം നി​ല​ച്ചി​ട്ടി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തി​നാ​യി സ​ൈ​പ്ല​കോ​യി​ല്‍​നി​ന്നാ​ണ്​ വി​ഭ​വ​ങ്ങ​ള്‍ ഐ.​സി.​ഡി.​എ​സ്​ വാ​ങ്ങു​ന്ന​ത്.