BREAKING : മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ ഇ ഡി നിർബന്ധിച്ചു: മൊഴി നൽകി വനിത സിവിൽ പോലീസ് ഓഫീസർ

0
86

സ്വർണ്ണ കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ ഇ ഡി നിർബന്ധിച്ചുവെന്ന് മൊഴി.എസ്കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ സിവിൽ പൊലീസ് ഓഫീസറുടേതാണ് മൊഴി.

ചോദിക്കുന്ന ചോദ്യങ്ങളിൽ കൂടുതലും മുഖ്യമന്ത്രിയുടെ പേര് നിർബന്ധപൂർവ്വം പറയിപ്പിക്കുന്ന തരത്തിലുള്ളത്.സ്വപ്നയെ നിർബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് കേട്ടിട്ടുണ്ട്.ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തും എന്ന് ഇ ഡി ഉദ്യോഗസ്ഥർ പറയുന്നതും കേട്ടു.ചോദ്യം ചെയ്യലിനിടെ ഇ ഡി ഉദ്യോഗസ്ഥർ ഇടക്കിടക്ക് ഫോണിൽ സംസാരിക്കുംമെന്നും അവർ  മൊഴി നൽകി.

പ്രഷർ കൊടുത്ത് ചോദ്യം ചെയ്തത് രാധാകൃഷ്ണൻ ആയിരുന്നു എന്നും മൊഴിയിൽ പറയുന്നു. മൊഴി നൽകിയത് സ്വപ്നയുടെ ശബ്ദരേഖ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ്. മൊഴിപ്പകർപ്പ് പുറത്ത് വന്നു.