Monday
2 October 2023
29.8 C
Kerala
HomeKeralaBREAKING : മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ ഇ ഡി നിർബന്ധിച്ചു: മൊഴി നൽകി വനിത...

BREAKING : മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ ഇ ഡി നിർബന്ധിച്ചു: മൊഴി നൽകി വനിത സിവിൽ പോലീസ് ഓഫീസർ

സ്വർണ്ണ കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ ഇ ഡി നിർബന്ധിച്ചുവെന്ന് മൊഴി.എസ്കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ സിവിൽ പൊലീസ് ഓഫീസറുടേതാണ് മൊഴി.

ചോദിക്കുന്ന ചോദ്യങ്ങളിൽ കൂടുതലും മുഖ്യമന്ത്രിയുടെ പേര് നിർബന്ധപൂർവ്വം പറയിപ്പിക്കുന്ന തരത്തിലുള്ളത്.സ്വപ്നയെ നിർബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് കേട്ടിട്ടുണ്ട്.ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തും എന്ന് ഇ ഡി ഉദ്യോഗസ്ഥർ പറയുന്നതും കേട്ടു.ചോദ്യം ചെയ്യലിനിടെ ഇ ഡി ഉദ്യോഗസ്ഥർ ഇടക്കിടക്ക് ഫോണിൽ സംസാരിക്കുംമെന്നും അവർ  മൊഴി നൽകി.

പ്രഷർ കൊടുത്ത് ചോദ്യം ചെയ്തത് രാധാകൃഷ്ണൻ ആയിരുന്നു എന്നും മൊഴിയിൽ പറയുന്നു. മൊഴി നൽകിയത് സ്വപ്നയുടെ ശബ്ദരേഖ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ്. മൊഴിപ്പകർപ്പ് പുറത്ത് വന്നു.

 

RELATED ARTICLES

Most Popular

Recent Comments