Wednesday
17 December 2025
30.8 C
Kerala
HomeKeralaപുതിയ മുഖവുമായി ചാവക്കാട് താലൂക്കാശുപത്രി, വികസനം സാധ്യമാക്കി ഇടതുപക്ഷ സർക്കാർ

പുതിയ മുഖവുമായി ചാവക്കാട് താലൂക്കാശുപത്രി, വികസനം സാധ്യമാക്കി ഇടതുപക്ഷ സർക്കാർ

കേരളത്തിനെ അതിവേഗം വികസനത്തിന്റെ പാതയിലാണ്. പരാധീനതകളാൽ അവഗണിക്കപ്പെട്ടിരുന്ന ചാവക്കാട് താലൂക്കാശുപത്രിയ്ക്ക് പുതിയ മുഖം നൽകി ഇടതുപക്ഷ സർക്കാർ. തീരദേശജനതയുടെ ആശ്രയകേന്ദ്രമാക്കി മാറ്റാൻ സ്വപ്നസമാനമായ വികസനമാണ് സംസ്ഥാന സർക്കാരും ചാവക്കാട് നഗരസഭയും ചേർന്ന് താലൂക്കാശുപത്രിക്ക് സമ്മാനിച്ചത്.

എല്ലാ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലും വിദഗ്ധ ചികിത്സാ ആശുപത്രിയിൽ ലഭ്യമാണ്. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ മാത്രം ചെയ്തിരുന്ന സർജറികളും ഇവിടെ ഇപ്പോൾ ചെയ്തുവരുന്നു. ഇഎൻടി, കുട്ടികളുടെ ചികിത്സ, ഗൈനക്കോളജി, കണ്ണുരോഗ വിഭാഗം, ശസ്‌ത്രക്രിയ വിഭാഗം, ത്വക് രോഗ വിഭാഗം എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.

അത്യാധുനിക ലാബും ഫാർമസിയും 24 മണിക്കൂറും പ്രവർത്തിക്കുന്നു. തൈറോയിഡ് ടെസ്റ്റ്, അനലൈസർ സൗകര്യങ്ങളും സൗജന്യനിരക്കിൽ ഡയാലിസിസ്, അത്യാധുനിക ഫിസിയോതെറാപ്പി സെന്റർ എന്നിവ പ്രവർത്തിക്കുന്നു.ആശുപത്രിയെ ഈ നിലയിൽ സജ്ജമാക്കുന്നതിനായി നിരവധി വികസനപ്രവർത്തനങ്ങളാണ് കെ വി അബ്ദുൾ ഖാദർ എംഎൽഎയുടെ ഇടപെടലിൽ നടന്നുകഴിഞ്ഞു.

സ്ത്രീകൾക്കും കൂട്ടികൾക്കുമായാണ് പുതിയ ബ്ലോക്ക് 3.6 കോടി രൂപ ചെലവിൽ ആരോഗ്യ വകുപ്പ് കെട്ടിടം നിർമിച്ചു നൽകി. പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, പൊതുജനാരോഗ്യ വിഭാഗം, പ്രതിരോധ കുത്തിവയ്പുകൾ, കാത്തിരിപ്പ് കേന്ദ്രം, മുലയൂട്ടൽ കേന്ദ്രം, ഇമ്യൂണെെസേഷൻ റൂം എന്നിവയും ഇതിന്റെ ഭാഗമായുണ്ട്. 2018ൽ 2.46 കോടി രൂപ ചെലവിൽ നിർമിച്ച മാതൃ ശിശു സംരക്ഷണകേന്ദ്രത്തിന്റെ കെട്ടിടത്തിന് മുകളിലാണ് ഈ കെട്ടിടം നിർമിച്ചത്.

2019ൽ ഡയാലിസിസ് കെട്ടിടം 45 ലക്ഷം രൂപ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ചു. എംഎൽഎ ഫണ്ട് ഉപയോഗിച്ച് 6.1 ലക്ഷം രൂപ ചെലവഴിച്ച് ഇഎൻടി വിഭാഗത്തിലേക്ക് മെക്രോസ്കോപ്പും 5.77 ലക്ഷത്തിന്റെ വാട്ടർ ഫിൽട്ടറും നൽകി. ആശുപത്രി റോഡ് ടൈൽ വിരിക്കുന്നതിന് 74 ലക്ഷവും എംഎൽഎ ഫണ്ടിൽ നിന്നനുവദിച്ചു. കോവിഡ് പ്രതിരോധചികിത്സക്കായി ആശുപത്രിയിലേക്ക് 15.98 ലക്ഷം രൂപയുടെചികിത്സാ ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും നൽകി.

RELATED ARTICLES

Most Popular

Recent Comments