നെടുംകുന്നത്ത് കോൺഗ്രസ്, ബിജെപി എന്നീ പാർട്ടികളിൽ നിന്ന് 50 ഓളം കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം. മഹിളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റും ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറിയും കോൺഗ്രസ് ബ്ലോക്ക് ഭാരവാഹിയുമായ എസ് ഷൈലജാകുമാരി, കോൺഗ്രസ് സജീവ പ്രവർത്തക ബിന്ദു ബാബുരാജ്, യുവമോർച്ചാ പ്രവർത്തകൻ ഗിരീഷ്‌കുമാർ കുളത്താപ്പിള്ളിൽ, 2015 ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച കെ ബി മറിയാമ്മ അഴകത്ത്, കോൺഗ്രസ് പ്രവർത്തകൻ എ വി മാത്യു ആര്യക്കര, ഐഎൻടിയുസി പ്രവർത്തകൻ സി ബി ദിനേശ് ചൂരകുറ്റിയിൽ അടക്കം 50 ഓളം പേരും കുടുംബവുമാണ് സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
നെടുംകുന്നത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗവും വിവിധ പാർട്ടികളിൽനിന്ന് സിപിഐ എമ്മിലേക്ക് വരുന്നവർക്ക് നൽകിയ സ്വീകരണവും ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്‌തു.
ലോക്കൽ സെക്രട്ടറി എ കെ ബാബു അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ പ്രൊഫ. ആർ നരേന്ദ്രനാഥ്, അഡ്വ. ഗിരീഷ് എസ് നായർ, ഏരിയ സെക്രട്ടറി വി ജി ലാൽ, ഏരിയ കമ്മിറ്റിയംഗം പി കെ ബിജി, എസ് ഷൈലജകുമാരി, കെ എൻ വിശ്വംഭരൻ, ജോസിമോൾ ജോൺ, ജോ ജോസഫ് എന്നിവർ സംസാരിച്ചു.
Recent Comments