തിരുവമ്പാടി സീറ്റ് ലീഗിന് നൽകുന്നതിനെതിരെ പ്രാദേശിക നേതാക്കൾ. തിരുവമ്പാടി സീറ്റിൽ ലീഗിന് ജയസാധ്യതയില്ലെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം.
സീറ്റ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഏഴ് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റുമാർ ഒപ്പിട്ട നിവേദനം കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറി.
കഴിഞ്ഞ തവണത്തെ ലീഗിൻ്റെ പരാജയം കണക്കിലെടുക്കണമെന്നും കോൺഗ്രസിന് ഏറെ സ്വാധീനമുള്ള മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥിയില്ലെങ്കിൽ കർഷകരുൾപ്പെടെ മറിച്ച് ചിന്തിക്കുമെന്നും പ്രാദേശിക നേതൃത്വം കത്തില്‍ പറയുന്നു.
Recent Comments