ക​ർ​ഷ​ക സ​മ​ര​ത്തി​ലെ സ്ത്രീ​ക​ളെ ക​വ​ർ ചി​ത്ര​മാ​ക്കി ടൈം ​മാ​ഗ​സി​ൻ

0
87

കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി ടൈം ​മാ​ഗ​സി​ൻ. ക​ർ​ഷ​ക സ​മ​ര​ത്തി​ലെ സ്ത്രീ​ക​ളെ ക​വ​ർ ചി​ത്ര​മാ​ക്കി ടൈം ​മാ​ഗ​സി​ൻ.

സ​മ​ര ഭൂ​മി​യി​ൽ പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ ക​ർ​ഷ​ക വ​നി​ത​ക​ളെ​യാ​ണ് ടൈം ​മാ​ഗ​സി​ൻ ഇ​ക്കു​റി ക​വ​ർ പേ​ജ് ചി​ത്ര​മാ​ക്കി​യി​ട്ടു​ള്ള​ത്.

ടൈം ​മാ​ഗ​സി​ൻറെ ക​വ​ർ പേ​ജി​ലൂ​ടെ ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക സ​മ​രം അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വീ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. എ​ന്നെ ഭ​യ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല, എ​ന്നെ വാ​ങ്ങാ​ൻ ക​ഴി​യി​ല്ല’ എ​ന്നാ​ണ് ലേ​ഖ​ന​ത്തി​ൻറെ ത​ല​ക്കെ​ട്ട്.

കൈ​യി​ൽ കു​ട്ടി​ക​ളെ​യു​മെ​ടു​ത്ത് മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന ഇ​ന്ത്യ​ൻ സ്ത്രീ​ക​ളു​ടെ ചി​ത്ര​മാ​ണ് മാ​ഗ​സി​ൻറെ ക​വ​ർ പേ​ജി​ലു​ള്ള​ത്. ക​ർ​ഷ​ക സ​മ​ര​ത്തി​ലെ സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തെ​ക്കു​റി​ച്ച് മാ​ഗ​സി​നി​ൽ വി​ശ​ദ​മാ​യ ലേ​ഖ​ന​വും വ​ന്നി​ട്ടു​ണ്ട്.