സ്വപ്‌ന സുരേഷിന്റെ മൊഴി ഭീഷണിയുടെ ഭാഗമായി പുറത്തുവന്നത്: എം.എ. ബേബി

0
46

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി ഇടപെട്ടെന്ന സ്വപ്‌ന സുരേഷിന്റെ മൊഴി പ്രലോഭനത്തിന്റെയും ഭീഷണിയുടെയും ഭാഗമായാണ് പുറത്തുവന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. മൂന്നു ഏജന്‍സികള്‍ 32 ദിവസം സ്വപനയെ ചോദ്യം ചെയ്തു. അന്നൊന്നും ഏറ്റുപറച്ചില്‍ നടത്തിയില്ല. കുറ്റവാളിയെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയാണെന്നും എം എ ബേബി പറഞ്ഞു.

തിരുവനന്തപുരത്ത് കസ്റ്റംസ് ഓഫീസിലേക്ക് എല്‍ഡിഎഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എം എ ബേബി. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള രണ്ട് അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ ഇടപെടലുകളാണ് കേരളത്തില്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.