ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: 160 റൺസിന്റെ ലീഡുമായി ഇന്ത്യ

0
66

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ 160 റണ്‍സിന്‍റെ ലീഡുമായി ഇന്ത്യ. സ്കോര്‍ 365/10. പുറത്താവാതെ നിന്ന് വാഷിംഗ്ടണ്‍ സുന്ദര്‍ നേടിയ 96 റണ്‍സാണ് ഇന്ത്യയെ ഈ ലീഡിലെത്തിച്ചത്.

നേരത്തെ റിഷഭ് പന്തിന്‍റെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. പന്ത് മടങ്ങിയപ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുത്ത സുന്ദര്‍ അക്സര്‍ പട്ടേലിനെയും (43) കൂട്ടുപി‌‌ടിച്ച് ലീഡിലേയ്ക്ക് നയിക്കുകയായിരുന്നു.