കോഴിക്കോട് ഡിസിസി ഓഫീസിന് മുൻപിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

0
68

കോഴിക്കോട് DCC ഓഫീസിന് മുൻപിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ജമാത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട സംഖ്യത്തിൻ്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്തക്കാപ്പെട്ടവരെ തിരിച്ച് എടുക്കണമെന്നാവശ്യപ്പെട്ടാണ് ധർണ്ണ.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജമാത്തെ ഇസ്ലാമി സംഖ്യത്തെ എതിർത്തവരെയാണ് പാർട്ടിയിൽ നിന്നും നേരത്തെ പുറത്താക്കിയത്. മുക്കം മുൻണ്ഡലം പ്രസിഡൻ്റ് എൻ.പി.ഷംസുദ്ദീൻ, എ.സി.മൂസ എന്നിവരെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ഇവരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി അറുപതോളം പേരാണ് പ്രതിഷേധവുമായി ഡിസിസി ഓഫീസിന് മുന്നിലെത്തിയത്.