വട്ടവടയിൽ ടെൻറ്​ ക്യാ​മ്പി​ല്‍ നി​ന്ന് മാരക ലഹരി മരുന്നുകളുമായി മൂന്നുപേർ പിടിയിൽ

0
64

ല​ഹ​രി മ​രു​ന്നു​ക​ളു​മാ​യി മൂ​ന്ന് യു​വാ​ക്ക​ളെ അ​ടി​മാ​ലി നാ​ര്‍കോ​ട്ടി​ക് എ​ന്‍ഫോ​ഴ്​​സ്​​മെൻറ്​ സ്‌​ക്വാ​ഡ് അ​റ​സ്​​റ്റ്​ ചെ​യ്തു.ആ​ല​പ്പു​ഴ കോ​മ​ള​പു​രം ആ​ര്യാ​ട് വാ​ള​ശ്ശേ​രി​ല്‍ സാ​ജി​ദ് (25) മാ​മ്മൂ​ട് ക​ള​രി​ക്ക​ല്‍ മു​ഹ​മ്മ​ദ് ഷാ​ദു​ല്‍ (22) എ​റ​ണാ​കു​ളം നെ​ടു​മ്പാ​ശ്ശേ​രി അ​ത്താ​ണി ശ്രീ​രം​ഗ​ത്തി​ല്‍ ശ്രീ​കാ​ന്ത് (32) എ​ന്നി​വ​രെ​യാ​ണ് അ​ടി​മാ​ലി നാ​ര്‍കോ​ട്ടി​ക് എ​ന്‍ഫോ​ഴ്‌​സ്​​മെൻറ്​ സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം.​കെ. പ്ര​സാ​ദി​െൻറ നേ​തൃ​ത്വ​ത്തി​ൽ വ​ട്ട​വ​ട പ​ഴ​ത്തോ​ട്ട​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന മൊ​ണ്ടാ​ന ടെൻറ്​ ക്യാ​മ്പി​ല്‍ നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഇ​വ​രു​ടെ പ​ക്ക​ല്‍നി​ന്ന്​ 150 ഗ്രാം ​എം.​ഡി.​എം.​എ (മെ​ത​ലി​ന്‍ ഡ​യോ​ക്‌​സി മെ​താം ഫി​റ്റ​മി​ന്‍), .048ഗ്രാം ​എ​ല്‍.​എ​സ്.​ഡി(​ലൈ​സ​ര്‍ജി​ക് ആ​സി​ഡ്‌ ഡൈ​ത​ലാ​മൈ​ഡ്) 3.390 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ല്‍, 10 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. മൊ​ബൈ​ല്‍ ഫോ​ണ്‍, 7200 രൂ​പ എ​ന്നി​വ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

‘മൊ​ണ്ടാ​ന’ ടെൻറ്​ ക്യാ​മ്പ് കേ​ന്ദ്രീ​ക​രി​ച്ച് നി​ശാ​പാ​ര്‍ട്ടി​ക്കി​ടെ ല​ഹ​രി മ​രു​ന്നു​ക​ള്‍ വി​ത​ര​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് എ​ക്‌​സൈ​സ് ഷാ​ഡോ സം​ഘ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഒ​രേ​ക്ക​റി​ല​ധി​കം വ​രു​ന്ന ടെൻറ് ക്യാ​മ്പി​ൽ നാ​ല്​ മ​ണി​ക്കൂ​റി​ല​ധി​കം പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ല​ഹ​രി വ​സ്​​തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന്​ എ​ത്തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന്​ ഓ​ണ്‍ലൈ​നി​ലൂ​ടെ ടെൻറ്​ ബു​ക്ക് ചെ​യ്‌​തെ​ത്തു​ന്ന യു​വാ​ക്ക​ള്‍ക്കാ​ണ് വി​ല്‍പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

മൂ​ന്നാ​ര്‍ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ല്‍നി​ന്ന് 60 കി​ലോ​മീ​റ്റ​ര്‍ മാ​റി​യാ​ണ് വ​ട്ട​വ​ട പ​ഴ​ത്തോ​ട്ടം. പ​ച്ച​ക്ക​റി ഗ്രാ​മ​മാ​യ ഇ​വി​ടെ ഉ​ദ്യോ​ഗ​സ്ഥ പ​രി​ശോ​ധ​ന ഉ​ണ്ടാ​വി​ല്ലെ​ന്ന​തി​നാ​ലാ​ണ് മാ​ഫി​യ​ക​ള്‍ ഇ​വി​ടം കേ​ന്ദ്ര​മാ​ക്കു​ന്ന​ത്. പ്ര​തി​ക​ളെ​യും തൊ​ണ്ടി സാ​ധ​ന​ങ്ങ​ളും ദേ​വി​കു​ളം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.