നാലാം ടെസ്റ്റ്: ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു

0
96

മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യക്കെതിരായ പരമ്പരയിലെ നാലാം ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ജസ്പ്രീത് ബുംറക്ക് പകരം മുഹമ്മദ് സിറാജാണ് ഇന്ത്യക്കായി ഇറങ്ങുന്നത്. മൂ​ന്ന്​ ടെ​സ്​​റ്റു​ക​ൾ പി​ന്നി​ട്ട​പ്പോ​ൾ 2-1ന്​ ​ഇ​ന്ത്യ മു​ന്നി​ലാ​ണ്.

മത്സരം നാല് ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 10 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. സാക് ക്രൗളി (മൂന്ന്), ഡോം സിബ്ലി (രണ്ട്) എന്നിവരാണ് ക്രീസിൽ.

തോ​ൽ​ക്കാ​തെ പി​ടി​ച്ചു​നി​ന്നാ​ൽ ഇന്ത്യക്ക് ജൂ​ണി​ലെ ലോ​ക ടെ​സ്​​റ്റ്​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​‍െൻറ ഫൈ​ന​ലി​ലേ​ക്ക്​ പാ​സ്​​മാ​ർ​ക്ക്​ ഉ​റ​പ്പ്. നാ​ലാം ടെ​സ്​​റ്റി​ലെ ​സ​മ​നി​ല​കൊ​ണ്ട്​ കോ​ഹ്​​ലി​യും സം​ഘ​വും സേ​ഫ്​​സോ​ണി​ലാ​വു​മെ​ങ്കി​ലും അ​റ്റാ​ക്കി​ങ്​ മൂ​ഡി​ലാ​ണ്​ ടീം ​ഇ​ന്ത്യ.

മൊ​​ട്ടേ​ര​യി​ലെ പി​ങ്ക്​ ബാ​ൾ ടെ​സ്​​റ്റി​ൽ ഒ​ന്ന​ര ദി​നം​കൊ​ണ്ട്​ ഇം​ഗ്ലീ​ഷു​കാ​രെ ചു​രു​ട്ടി​ക്കെ​ട്ടി വ​ൻ​​ജ​യം കു​റി​ച്ച​തി​‍െൻറ ആ​വേ​ശം നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ അ​തേ സ്​​റ്റേ​ഡി​യ​ത്തി​ലെ പു​തിയ പി​ച്ചി​ലും വി​ജ​യം ആ​വ​ശ്യ​മാ​ണ്.