താജ്മഹലിൽ ബോംബ് ഭീഷണി; സഞ്ചാരികളെ ഒഴിപ്പിച്ചു, അതീവ ജാഗ്രതാ നിർദേശം

0
92

ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് താജ്മഹല്‍ അടച്ച് ആളുകളെ ഒഴിപ്പിച്ചു.

അതീവ ജാഗ്രതാ നിര്‍ദേശമാണ് മേഖലയില്‍ പുറപ്പെടുവിച്ചത്. ഒരു അജ്ഞാത ഫോണ്‍ സന്ദേശമാണ് താജ്മഹലിന്റെ സുരക്ഷാ വിഭാഗത്തിന് ഇന്ന് രാവിലെ ലഭിച്ചത്.

സിഐഎസ്എഫും ആഗ്രാ പൊലീസും സംയുക്തമായി പരിശോധന ആരംഭിച്ചിട്ടുണ്ട്. ബോംബ് സ്വാഡും താജ്മഹലിലെത്തിയിട്ടുണ്ട്.ഫോണ്‍ സന്ദേശം എവിടെ നിന്നെന്ന് വ്യക്തമല്ല. ബോംബ് കണ്ടെത്താനുള്ള പരിശോധന പുരോഗമിക്കുകയാണ്.

ആയിരക്കണക്കിന് സഞ്ചാരികള്‍ താജ്മഹലിനകത്ത് ഉണ്ടായിരിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിനോദ സഞ്ചാരികളെ ഒഴപ്പിക്കുകയും താജ്മഹലിലേക്കുള്ള പ്രധാന വാതിലുകള്‍ അടക്കുകയും ചെയ്തു.