കാസർകോട് മുസ്ലിം ലീഗിൽ പൊട്ടിത്തെറി; ജില്ലാ പ്രവർത്തകസമിതി അംഗം രാജിവച്ചു

0
76

കാസർകോട് മുസ്ലിം ലീഗിൽ പൊട്ടിത്തെറിയെ തുടർന്ന് ജില്ലാ പ്രവർത്തകസമിതി അംഗം രാജിവച്ചു.മുസ്ലിം ലീഗ് ജില്ലാ പ്രവർത്തകസമിതി അംഗം സി ഐ അബ്‌ദുൽ ഹമീദ് പാർട്ടിയിൽ നിന്ന് രാജിവെച്ചതായി വാർത്ത സമേളനത്തിൽ അറിയിച്ചു.

യൂത്ത് ലീഗ് നേതാവ് കൂടിയാണ് സി ഐ ഹമീദ്. നേതാക്കൾക്ക് താൽപര്യമുള്ളവർക്ക് മാത്രമാണ് സ്ഥാനമാനങ്ങൾ നൽകുന്നത്. താൻ പാർട്ടിക്ക് നൽകിയ പരാതി ചർച്ച ചെയ്യാൻ പോലും തയാറായില്ല.

നേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ചു കാസർകോട് സ്വതന്ത്രനായി മത്സരിക്കുമെന്നും അറിയിച്ചു എം എസ് എഫ് ജനറൽ സെക്രട്ടറിയായിരുന്ന ഹമീദ്, കാസർകോട് നഗരസഭയുടെ മുൻ ചെയർമാൻ ബിഫാത്തിമ ഇബ്രാഹിമിന്റെ മകൻ കൂടിയാണ്.