വിരാട് കോലി 100 മില്ല്യൺ ക്ലബിലെത്തുന്ന ആദ്യ ക്രിക്കറ്റർ

0
69

ഇൻസ്റ്റഗ്രാമിൽ 100 മില്ല്യൺ ഫോളോവേഴ്സുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. 100 മില്ല്യൺ ക്ലബിലെത്തുന്ന ആദ്യ ക്രിക്കർ എന്ന റെക്കോർഡാണ് കോലി സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ, ഏഷ്യൻ എന്നീ റെക്കോർഡുകളും കോലിക്ക് തന്നെ. ഇന്ത്യയിൽ ഏറ്റവുമധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്സുള്ള രണ്ടാമത്തെ താരം നടി പ്രിയങ്ക ചോപ്രയാണ്. 60.8 മില്ല്യൺ ഫോളോവേഴ്സ് ആണ് പ്രിയങ്കയ്ക്ക് ഉള്ളത്.

ഏറ്റവുമധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്സുള്ള അത്‌ലീറ്റുകളിൽ കോലി നാലാമതാണ്. 265 മില്ല്യൺ ഫോളോവേഴ്സുള്ള പോർച്ചുഗീസ് താരം ക്രിസ്ത്യാനോ റൊണാൾഡോ ആണ് പട്ടികയിൽ ഒന്നാമത്. 186 മില്ല്യൺ ഫോളോവേഴ്സുമായി ബാഴ്സലോണ നായകൻ ലയണൽ മെസി രണ്ടാം സ്ഥാനത്തുണ്ട്. 147 മില്ല്യൺ ഫോളോവേഴ്സുള്ള ബ്രസീൽ താരം നെയ്മറാണ് മൂന്നാമത്.