പാലക്കാട്‌ കോൺഗ്രസിൽ ഭിന്നത, ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന്‌ മുൻ ഡിസിസി അധ്യഷൻ എ വി ഗോപിനാഥ്‌

0
61

പാലക്കാട് കോൺഗ്രസിൽ ഭിന്നത രൂക്ഷം. ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന്‌ മുൻ ഡിസിസി അധ്യഷൻ എ വി ഗോപിനാഥ്‌ വ്യക്തമാക്കി. ജില്ലക്കുള്ളിൽ ഗ്രൂപ്പുവഴക്കും വിമതനീക്കവും പൊട്ടിത്തെറിയിലേക്ക്‌ എത്തിയെന്നതിന്റെ തെളിവാണ്‌ ഈ നീക്കം.

അടിയുറച്ച കോൺഗ്രസുകാരനായിട്ടും തനിക്ക്‌ കോൺഗ്രസിനുള്ളിൽ അയോഗ്യതയാണ്‌ . നിരന്തരമായ അവഗണനയാണ്‌. തന്നെ ഒതുക്കാനാണ്‌ ശ്രമം. തനിക്കുള്ള ആ അയോഗ്യത എന്താണെന്ന്‌ കോൺഗ്രസ്‌ നേതൃത്വം വ്യക്‌തമാക്കണം.

ഒരു നേതാക്കളും തന്നെ വിളിച്ച്‌ എന്താണ്‌ കാരണം എന്ന്‌ അന്വേഷിക്കാറില്ല. ഇതുവരെയും പാർടിക്കാരനാണ്‌.എന്നാൽ പാർട്ടി തന്നെ ഉപേക്ഷിച്ചാൽ തനിക്ക് സ്വന്തം വഴി സ്വീകരിക്കേണ്ടി വരുമെന്നും ഗോപിനാഥ്‌ പറഞ്ഞു.

മത്സരിക്കാനായി ഷാഫി പറമ്പിലിന്റെ പേര് ഉയർന്നു വന്നതിന് പിന്നാലെ പരസ്യ വിമർശനവുമായി എ വി ഗോപിനാഥ് മുന്നോട്ട് വരികയായിരുന്നു.ആലത്തൂർ എംഎൽഎ ആയിരുന്ന ഗോപിനാഥ് ഇപ്പോൾ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ്. കഴിഞ്ഞ ദിവസം സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു.