ഇന്ധനവില വർധന : സംസ്ഥാനത്ത് ഇന്ന് വാഹന പണിമുടക്ക്

0
73

പെട്രോൾ, ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും സംയുക്തമായി ഇന്ന് വാഹനപണിമുടക്ക് ആരംഭിച്ചു.

രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും വാഹനഉടമകളും പണിമുടക്കുന്നുണ്ട്.കെഎസ്ആർടിസി ബസുകളുടെ സർവീസും മുടങ്ങും.

ഓട്ടോ, ടാക്‌സി, സ്വകാര്യ ബസുകൾ എന്നിവയാണ് പ്രധാനമായും പണിമുടക്കുക. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ പൊതുഗതാഗതം സ്തംഭിക്കും.പാൽ, പത്രം, ആംബുലൻസ്, പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങൾ, വിവാഹം തുടങ്ങിയവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പണിമുടക്കിനെ പിന്തുണക്കുമെങ്കിലും കടകൾ തുറക്കുമെന്നാണ് വ്യാപാരി സംഘടനകൾ അറിയിച്ചു. വാഹന പണിമുടക്ക് കണക്കിലെടുത്ത് എസ്എസ്എൽസി മോഡൽ പരീക്ഷയും സർവ്വകലാശാല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.