മാറ്റത്തിന് അടിത്തറയിടാൻ കഴിഞ്ഞ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ – വൈറലായി പോസ്റ്റ്

0
78

എൽഡിഎഫ് സർക്കാരിന്റെ തുടർ ഭരണമാണ് കേരളം ആഗ്രഹിക്കുന്നത്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിച്ച സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. പ്രതിസന്ധിക്കിടയിൽ ഒപ്പം നിന്ന സർക്കാരിനെയാണ് ജനങ്ങൾക്ക് ആവശ്യമെന്ന് സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകൾ വ്യക്തമാകുന്നു.

പ്രീ പോൾ സർവ്വേകളൊക്കെ പിണറായി സർക്കാരിന് ഭരണത്തുടർച്ച പ്രവചിക്കുമ്പോൾ എന്റെ ഓർമ്മകൾ ഒരുപാട് പിന്നിലേക്ക് പോകും.

കേരളത്തിൽ ഇത്രയധികം വെറുക്കപ്പെട്ട ഒരു നേതാവ് വേറേയുണ്ടായിരുന്നില്ല. അത്രയധികം അപസർപ്പക കഥകളാണ് പിണറായി വിജയനെതിരെ പ്രചരിപ്പിക്കപ്പെട്ടിരുന്നത്. അത് ക്രൈമോ ജനശക്തിയോ പോലെയുള്ള ക്വട്ടേഷൻ മാധ്യമങ്ങൾ മാത്രമല്ല മുഖ്യധാരാ മാധ്യമങ്ങൾ മുഴുവൻ പിണറായി വിജയനെതിരെ അണി നിരന്നിരുന്നു.

അന്നവരൊക്കെ എഴുതിപ്പിടിപ്പിച്ച കഥകളൊക്കൊപ്പം ചാനൽ ചർച്ചകളായി തീർപ്പുകൽപ്പിക്കപ്പെട്ട ഒരുപാട് സംഗതികൾ വേറെ. 15 കൊല്ലങ്ങൾക്ക് മുന്നെ പിണറായിക്കെതിരെ ചാനൽ ചർച്ചകൾ നടത്തിയവരൊക്കെ ഇന്നും ഒരുമാറ്റവും ഇല്ലാതെ അത് തുടരുന്നുവെന്നതും മറ്റൊരു തമാശയാണ്. സത്യത്തിൽ പിണറായിക്ക് ചുറ്റും കറങ്ങിയ നീണ്ട 15 വർഷങ്ങളാണ് കടന്ന് പോകുന്നത്

പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അന്ത്യമാകുമെന്ന് കരുതിയ ലാവ്ലിൻ കേസ് അനിശ്ചിതമായി നീട്ടി ആ സാങ്കേതികതയിൽ അദ്ദേഹത്തെ അധികാര രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്താമെന്ന എതിരാളികളുടെ കുതന്ത്രങ്ങൾക്ക് തിരിച്ചടിയാത് ആ കേസിലെ കുറ്റപത്രം വിഭജിക്കാമെന്ന ഹൈക്കോടതി വിധി ആയിരുന്നു. ഇല്ലെങ്കിൽ കേസിൽ പ്രതികളായ ലാവ്ലിൻ കമ്പനി പ്രതിനിധികൾക്ക് സമൻസ് അയക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞ് ഈ കേസ് അങ്ങനെ നീണ്ട് പോയേനെ.

വിചാരണ ഉടൻ വേണമെന്ന പിണറായിയുടെ ആവശ്യം നിലനിൽക്കുന്നതല്ലെന്നാണ് കോടതി അന്ന് പറഞ്ഞത്. കോടതിക്ക് എല്ലാ കേസുകളും ഒരുപോലെയാണെന്നും ലാവ്‌ലിൻ കേസിന് പ്രത്യേക പരിഗണനയൊന്നും നൽകില്ലെന്നും വിചാരണക്കോടതി ജഡ്ജി പറഞ്ഞിരുന്നു

എന്നാൽ ഹൈക്കോടതി അപ്പീലിൽ കുറ്റപത്രം വിഭജിക്കാൻ അനുവദിക്കുകയും അതിനെത്തുടർന്നുള്ള കുറ്റപത്രം റദ്ദാക്കണമെന്ന കേസിൽ അദ്ദേഹത്തിന്റെ വാദം അംഗികരിക്കുകയും ചെയ്തതോടെയാണ് 2016 ലെ ഇലക്ഷനിൽ മത്സരിക്കാനുള്ള ഒരു സാഹചര്യം അദ്ദേഹത്തിന് ലഭിച്ചത്.

എന്നാൽ പിണറായിയെ വെറുതെ വിടാൻ അന്നത്തെ UDF സർക്കാരും മറ്റ് ഉപജാപകരും തയ്യാറായിരുന്നില്ല. 2015 ഡിസംബർ ആയപ്പോഴേക്കും അപ്പീൽ അതീവേഗം കേൾക്കണമെന്ന് പറഞ്ഞ് സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കുന്നു ഒപ്പം ക്രൈം നന്ദകുമാറും ഷാജഹാനും ചേരുന്നു. നിർഭാഗ്യവശാൽ ആ ഓപ്പറേഷനും ഏക്കാതെ പോയതോടെ പിണറായി മത്സരിക്കുകയും ജയിക്കുകയും ചെയ്തു

ജനകീയതയുടെ അളവുകോലുകളെ തൃപ്ത്തിപ്പെടുത്താൻ പിണറായി വിജയൻ ശ്രമിച്ചില്ല.പക്ഷെ കഴിഞ്ഞ 25 കൊല്ലത്തെ ഒരു ചരിത്രം പരിശോധിച്ചാൽ ഇത്രയും കഠിനാദ്ധ്വാനം ചെയ്ത ഒരു മുഖ്യമന്ത്രിയെ നമുക്ക് കാണാൻ കഴിഞ്ഞുവെന്ന് വരില്ല.

അതിന്റെ ഏതെങ്കിലും ഒരു ഗുണം ലഭിക്കാത്ത ആരും ഈ സംസ്ഥാനത്ത് ഉണ്ടാകില്ലാന്നുറപ്പാക്കാൻ അദ്ദേഹം ശ്രമിച്ചു. ആ ശ്രമത്തിന്റെ അംഗികാരം അദ്ദേഹത്തിന്റെ സർക്കാരിനുണ്ടെന്നാണ് ഈ പ്രീപ്പൊൾ സർവ്വേകൾ തരുന്ന സൂചനയെന്നാണ് ഞാൻ വിശ്വസിക്കുന്നത്

എന്നാൽ ഭരണനേട്ടങ്ങൾ വോട്ടായി മാറണമെന്ന് നിർബന്ധമില്ലാത്ത ഒരു നാട്ടിൽ പിണറായി സർക്കാരിന് തുടർച്ച ഉണ്ടാകണമെന്ന് ഉറപ്പൊന്നുമില്ല. പക്ഷെ പിണറായി സർക്കാർ മുന്നോട്ടുവച്ച പല സ്റ്റെപ്പുകളിൽ നിന്നു ഇനിവരുന്ന ഒരു സർക്കാരിനും പിന്നോട്ട് പോകാൻ കഴിയില്ല എന്നത് ഒരു വസ്തുതയാണ്. അത്തരം ഒരു മാറ്റത്തിന് അടിത്തറയിടാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് അഭിമാനകരമാണ്