കൊവിഡ് വാക്‌സിനേഷന്‍; രജിസ്‌ട്രേഷന്‍ കൊവിന്‍ വെബ്‌സൈറ്റിലൂടെ മാത്രം

0
30

രാജ്യത്ത് കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന് കൊവിന്‍ വെബ്‌സൈറ്റ് വഴി മാത്രം. രണ്ടാം ഘട്ട വാക്‌സിനേഷന്റെ രജിസ്‌ട്രേഷനാണ് www.cowin.gov.in വെബ്‌സെറ്റിലൂടെ മാത്രമാക്കിയത്. കൊവിന്‍ ആപ് ഉപയോഗിച്ചുള്ള രജിസ്‌ട്രേഷന് സാധ്യമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സര്‍ക്കാര്‍ പോര്‍ട്ടലായ കൊവിനില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് രോഗമുള്ളവര്‍ക്കുമാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.

അതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,510 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 106 പേര്‍ മരിച്ചു. രോഗവ്യാപനം അതിതീവ്രമായ മഹാരാഷ്ട്രയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഇന്നും 8000 കടന്നു. പത്ത് സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ വിദഗ്ധ സമിതിയെ അയക്കും.