വിൻഡീസിന്റെ ടി20 ടീമിൽ ക്രിസ് ഗെയിൽ കളിക്കും

0
99

വെസ്റ്റ് ഇൻഡീസിന്റെ ടി20 ടീമിലേക്ക് ക്രിസ് ഗെയിൽ മടങ്ങിയെത്തി.രണ്ട് വർഷത്തിന് ശേഷമാണ് ടീമിൽ മടങ്ങിയെത്തുന്നത്. വിൻഡീസ് പേസർ ഫിഡൽ എഡ്‌വാർഡ്‌സും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. 2012ലാണ് എഡ്വാർഡ്‌സ് അവസാനമായി വിൻഡീസിന് വേണ്ടി കളിച്ചത്.

2019 ലാണ് വെസ്റ്റ് ഇൻഡീസ് വേണ്ടി ഗെയ്ൽ അവസാനമായി കളിച്ചത്.അത് വിൻഡീസിനായുള്ള അവസാന മത്സരമാണെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് വിരമിക്കൽ തീരുമാനത്തിൽനിന്ന് ക്രിസ് ഗെയ്ൽ പിന്മാറി .മൂന്ന് ടി20 മത്സരങ്ങൾ ഉൾപ്പെട്ടതാണ് ശ്രീലങ്കയ്‌ക്കെതിരായ പരമ്പര.