Breaking…മന്ത്രി എ കെ ബാലന്റെ വാക്കുകളിൽ വിശ്വാസം,എൽ ജി എസ് ഉദ്യോ​ഗാർത്ഥികൾ സമരം അവസാനിപ്പിച്ചു

0
81

പി എസ് സിയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിൽ മന്ത്രി എ കെ ബാലൻ ഉദ്യോഗാർത്ഥികളുമായി നടത്തിയ ചർച്ചയിൽ അനുകൂല തീരുമാനം.തുടർന്ന് എൽ ജി എസ് ഉദ്യോ​ഗാർത്ഥികൾ സമരം അവസാനിപ്പിച്ചു.

ഇന്നത്തെ ചർച്ചയിൽ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിന്റെ പ്രധാന ആവശ്യമായിരുന്ന ലാസ്റ്റ് ഗ്രേഡ് സർവെന്റ്‌സിന്റെ ജോലി എട്ട് മണിക്കൂറായി നിജപ്പെടുത്തുന്നതിനും അതിലേക്ക് കൂടുതലായി വരുന്ന ഒഴിവുകൾ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തുന്നതിനുള്ള ശുപാർശകളും മറ്റ് നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്ത് അനുമതി ലഭിക്കുന്നതനുസരിച്ച് നടപ്പിലാക്കുമെന്ന സർക്കാർ വാഗ്ദാനത്തിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ,മന്ത്രിയുടെ വാക്കുകളിൽ വിശ്വാസമെന്നും ഒപ്പം നിന്നവർക്ക് നന്ദിയെന്നും ഉദ്യോഗാർത്ഥികൾ