പിഎസ്എൽവി സി 51 വിക്ഷേപിച്ചു, ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ ദൗത്യം

0
37

ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപമാണമായ പിഎസ്എൽവി സി 51 വിക്ഷേപിച്ചു. ഇസ്രൊയുടെ പുതിയ വാണിജ്യ വിഭാഗമായ എൻസിൽ വഴിയുള്ള ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണമാണ് ഇന്നത്തേത്. 19 ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തെത്തുക.

ബ്രസീലിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ച് വികസിപ്പിച്ച ആമസോണിയ 1 ഉപഗ്രഹമാണ് ഇതിൽ പ്രധാനപ്പെട്ടത്. ചെന്നൈയിൽ നിന്നുള്ള സ്പേസ് കിഡ്സ് ഇന്ത്യ ലിമിറ്റഡിന്റെ സതീഷ് ധവാൻ സാറ്റ് നാനോ സാറ്റലൈറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും, ഭഗവദ് ഗീതയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഹൈദരാബാദിൽ നിന്നുള്ള ഇമാറാത് റിസർച്ച് സെന്ററിന്റെ സിന്ധു നേത്ര എന്ന പ്രതിരോധ ഉപഗ്രഹവും ദൗത്യത്തിന്റെ ഭാഗമാണ്.

ഇസ്രൊയുടെ പുതിയ വാണിജ്യ വിഭാഗമായ എൻസിൽ വഴിയുള്ള ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണമാണിതെന്ന പ്രത്യേകതയും ഉണ്ട്. ആകെ 19 ഉപഗ്രഹങ്ങളാണ് ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുക. ബ്രസീലിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ച് വികസിപ്പിച്ച ആമസോണിയ 1 ഉപഗ്രഹമാണ് പ്രധാനപ്പെട്ടത്.

നാല് വർഷമാണ് ബ്രസീലിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന് പ്രതീക്ഷിക്കുന്ന പ്രവർത്തന കാലാവധി. വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപിക്കുന്ന മറ്റ് 18 ഉപഗ്രഹങ്ങളിൽ അഞ്ചെണ്ണം രാജ്യത്ത് നിന്ന് തന്നെയുള്ളവയാണ്. ‌അമേരിക്കയിൽ നിന്നുള്ള സ്വാർമ് ടെക്നോളജിയുടെ 12 പൈക്കോ സാറ്റലൈറ്റുകളും മെക്സിക്കോയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ സയൻസിന്റെ സായ് -1 നാനോ കണക്ട് 2 വുമാണ് മറ്റ് ഉപഗ്രഹങ്ങൾ.