അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി

0
63

കോവിഡിനെ തുടര്‍ന്ന് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

നിയന്ത്രണങ്ങള്‍ ഡിജിസിഐ അംഗീകരിച്ച കാര്‍ഗോ വിമാനങ്ങള്‍ക്ക് ബാധകമല്ല. അതേ സമയം തിരഞ്ഞെടുത്ത റൂട്ടുകളില്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി അന്താരാഷ്ട്ര സര്‍വീസുകള്‍ അനുവദിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിന് ശേഷം രാജ്യത്ത് മറ്റു മേഖലകളില്‍ നിയന്ത്രണം ലഘൂകരിച്ചെങ്കില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം തുടരുകയാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിരുന്നു.