Saturday
10 January 2026
28.8 C
Kerala
HomeKeralaസെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന പിഎസ്‍സി ഉദ്യോഗാർത്ഥികളുമായുള്ള മന്ത്രിതല ചർച്ച നാളെ

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന പിഎസ്‍സി ഉദ്യോഗാർത്ഥികളുമായുള്ള മന്ത്രിതല ചർച്ച നാളെ

ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡർമാരുടെ സമരം ഒത്തുതീർപ്പാക്കാനുള്ള മുഖ്യമന്ത്രിയുടെ ഇടപെടലിന്റെ ഭാ​ഗമായുള്ള ചർച്ച നാളെ നടക്കും.സമരക്കാരുമായി ചർച്ച നടത്താൻ മന്ത്രി എ കെ ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നു.

ചർച്ചയ്ക്ക് മുന്നോടിയായി എ.കെ.ബാലൻ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പ്രശ്‌നപരിഹാരത്തിന് അനുകൂലമായ തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്യോഗാർഥികൾ ഇന്നലെ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ഉദ്യോഗാർഥികളുമായി ആഭ്യന്തര അഡീഷണൽ സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി. മനോജ് എബ്രഹാമും നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ ഉത്തരവായി വന്നിരുന്നു.എന്നാൽ ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങളിൽ കൃത്യമായ ഉറപ്പുകൾ നൽകാതെയാണ് ഉത്തരവിറക്കിയതെന്ന് അവകാശപ്പെട്ടാണ് ഉദ്യോഗാർത്ഥികൾ സമരം തുടരുന്നത്.

RELATED ARTICLES

Most Popular

Recent Comments