Wednesday
4 October 2023
28.8 C
Kerala
HomeIndiaകാർഷിക പ്രക്ഷോഭം: കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കാൻ കർഷകർ

കാർഷിക പ്രക്ഷോഭം: കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കാൻ കർഷകർ

കേന്ദ്ര സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഉത്തരേന്ത്യയിൽ കൂടുതൽ കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കാനൊരുങ്ങി കർഷകർ.

അതേസമയം ചെങ്കോട്ട സംഘർഷത്തിൽ നീതിയുക്തമായ അന്വേഷണം ഉറപ്പാക്കണമെന്ന് ഡൽഹി ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ഡൽഹി പൊലീസിന് നിർദേശം നൽകി. മുഖ്യപ്രതിയും നടനുമായ ദീപ് സിദ്ദുവിന്റെ ഹർജിയിലാണ് ഉത്തരവ്. കർഷക പ്രക്ഷോഭ കേന്ദ്രങ്ങളിൽ ഇന്ന് ചന്ദ്രശേഖർ ആസാദ് രക്തസാക്ഷി ദിനമായും കർഷകരുടെയും തൊഴിലാളികളുടെയും ഏകതാ ദിവസമായും ആചരിക്കും.

രാജസ്ഥാനിൽ ഇന്ന് രണ്ട് കർഷക മഹാ കൂട്ടായ്മകൾ സംഘടിപ്പിക്കും. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതുവരെ സംഘടിപ്പിച്ച കിസാൻ മഹാ പഞ്ചായത്തുകൾ ഓരോന്നിലും പതിനായിരങ്ങളാണ് പങ്കെടുത്തത്.

 

RELATED ARTICLES

Most Popular

Recent Comments