കേരള കോൺഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്തു, പി. ജെ ജോസഫ് വിഭാഗത്തിനെതിരെ പരാതി

0
79

കേരള കോൺഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പി. ജെ ജോസഫ് വിഭാഗത്തിനെതിരെ പരാതിയുമായി ജോസ്. കെ . മാണി പക്ഷം. മോൻസ് ജോസഫ് നടത്തുന്ന ട്രാക്ടർ റാലിയിൽ കേരള കോൺഗ്രസ് എമ്മിന്റെ പേര് ഉപയോഗിച്ചുവെന്നാണ് പരാതി. ജോസ് പക്ഷം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടമാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

പാർട്ടിയുടെ പേരും ചിഹ്നവും തമ്മിലുള്ള തർക്കത്തിൽ ജോസ് പക്ഷത്തിന് അനുകൂലമായ നിലപാട് തെരഞ്ഞെടുപ്പ് കമ്മിഷനും ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് കടുപ്പിച്ച് ജോസ് പക്ഷം രംഗത്തെത്തിയത്.

കടുത്തുരുത്തിയിൽ മോൻസ് ജോസഫ് നടത്തുന്ന ട്രാക്ടർ റാലിയിൽ കേരള കോൺഗ്രസ് എം (ജോസഫ് വിഭാഗം) എന്ന പേരാണ് ഉപയോഗിച്ചത്. പോസ്റ്ററുകളിലും മറ്റും പേര് അടിച്ചുവന്നു. ഇത് അനുവദിക്കാനാകില്ലെന്നാണ് ജോസ് പക്ഷം പറയുന്നത്.