തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് പൂര്‍ണസജ്ജം : എ വിജയരാഘവന്‍

0
60

തെരഞ്ഞെടുപ്പ് തീയതി എപ്പോള്‍ പ്രഖ്യാപിച്ചാലും നേരിടാന്‍ എല്‍ഡിഎഫ് സജ്ജമാണെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ തന്നെയാണ് എല്‍ഡിഎഫിന്റെ കരുത്തെന്നും വിജയരാഘവന്‍ പറഞ്ഞു.

വികസന മുന്നേറ്റ ജാഥയില്‍ വലിയ ജനകീയ പിന്തുണയാണ് ദൃശ്യമായത്. സാധാരണ ജനങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണവും സഹായവും നല്‍കിയ സര്‍ക്കാരാണിത്. അടിസ്ഥാനമേഖലയിലാകെ വലിയ കുതിച്ചുചാട്ടമുണ്ടാക്കി.

ഇടതുപക്ഷ തുടര്‍ഭരണം തന്നെയുണ്ടാകും. നാട് വിവാദങ്ങള്‍ക്കൊപ്പമല്ല, വികസനത്തിനൊപ്പമാണെന്ന് തെളിയിക്കുകയും ചെയ്യും. സീറ്റ് ചര്‍ച്ചകള്‍ നല്ല നിലയില്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.