വിജയ് ഹസാരെ ട്രോഫിയിൽ വെടിക്കെട്ട് സെഞ്ചുറിയുമായി പൃഥ്വി ഷാ

0
86

പോണ്ടിച്ചേരിക്കെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ വെടിക്കെട്ട് സെഞ്ചുറിയുമായി മുംബൈയുടെ പൃഥ്വി ഷാ. മത്സരത്തിൽ മുംബൈയുടെ നായകൻ കൂടിയായ ഷാ വെറും 65 പ‌ന്തുകളിൽ നിന്നാണ് തകർപ്പൻ ശതകം പൂർത്തിയാക്കിയത്‌.‌ നിലവിൽ 78 പന്തുകളിൽ 116 റൺസ് നേടി ഷാ ക്രീസിലുണ്ട്.

ജയ്പൂരിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങേണ്ടി വന്ന മുംബൈയ്ക്ക് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ഷാ, തുടക്കം മുതൽ ആഞ്ഞടിച്ചു. ബൗണ്ടറികൾ പൃഥ്വി ഷായുടെ ബാറ്റിൽ നിന്ന് അനായാസം ഒഴുകിയതോടെ മുംബൈ സ്കോർ ടി20 വേഗതയിൽ കുതിച്ചു. മറുവശത്ത് 10 റൺസെടുത്ത യാശ്വസി ജൈസ്വാൾ അതിവേഗം പുറത്തായെങ്കിലും, പിന്നാലെയെത്തിയ ആദിത്യ താരെ, ഷായ്ക്ക് മികച്ച പിന്തുണ നൽകി.

മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 78 പ‌ന്തിൽ 19 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 116 റൺസോടെ പൃഥ്വി ഷായും, 42 റൺസോടെ ആദിത്യ താരെയുമാണ് ക്രീസിൽ. ഇരുവരുടേയും മികച്ച ബാറ്റിംഗിന്റെ കരുത്തിൽ കുതിക്കുന്ന മുംബൈ 22 ഓവറുകളിൽ 173/1 എന്ന നിലയിലാണുള്ളത്.