ഡൊണാൾഡ് ട്രംപിന്റെ ഗ്രീൻ കാർഡ് സംബന്ധിച്ച ഉത്തരവ് റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുഎസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നവർ അമേരിക്കയിൽ കടക്കുന്നതു വിലക്കിക്കൊണ്ടുള്ള ഉത്തരവാണ് ഇപ്പോൾ ബൈഡൻ റദ്ദാക്കിയിരിക്കുന്നത്.
വിലക്ക് അമേരിക്കയുടെ താൽപര്യങ്ങൾക്ക് എതിരാണ്. അമേരിക്കയിലെ ചില കുടുംബാംഗങ്ങളെയും നിയമപരമായ സ്ഥിരതാമസക്കാരെയും അവരുടെ കുടുംബങ്ങളുമായി ഒത്തുചേരുന്നതിൽ നിന്നും ഇത് തടയുന്നു. ഇത് വളറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ബൈഡൻ പറഞ്ഞു.
കോവിഡ് മൂലമുള്ള തൊഴിൽ നഷ്ടത്തിൽ നിന്ന് യുഎസ് പൗരന്മാരെ രക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലിൽ ട്രംപ് കൊണ്ടുവന്ന വിലക്ക് ഈ മാർച്ച് 31 വരെയായിരുന്നു ബാധകം. യുഎസിനു വെളിയിൽ നിന്നുള്ളവരുടെ അപേക്ഷയെയാണ് ഉത്തരവ് ബാധിച്ചിരുന്നത്. പ്രതിവർഷം 11 ലക്ഷം ഗ്രീൻ കാർഡാണ് അമേരിക്ക നൽകുന്നത്.
Recent Comments