BREAKING : ചെന്നിത്തലയുടെയും സംഘ്പരിവാറിന്റെയും ഭീഷണി , ചക്കപ്പഴം എപ്പിസോഡ് മുക്കി ഫ്‌ളവേഴ്‌സ് ചാനൽ

0
69

സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ ചക്കപ്പഴം ടെലിസീരിയലിന്റെ എപ്പിസോഡ് മുക്കി ഫ്‌ളവേഴ്‌സ് ചാനൽ.

കഴിഞ്ഞ ദിവസങ്ങളിൽ വൈറൽ ആയ എപ്പിസോഡ് ആണ് ഇപ്പോൾ മുക്കി പ്രൈവറ്റ് ആക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും, സംഘ്പരിവാറിന്റെയും ഭീഷണിയെതുടർന്നാണ് നീക്കമെന്നാണ് പ്രാഥമിക വിവരം.

നാട്ടിൽ വന്നിട്ടുള്ള വികസനത്തെക്കുറിച്ച് കൃത്യമായി സൂചിപ്പിക്കുന്ന രംഗം ഉള്ള എപ്പിസോഡ് മറച്ചു വെച്ചത് വലിയ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്.

 

ജനപ്രിയ സീരിയലിൽ സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ചത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചിരുന്നു.

 

ഇതിനു പിന്നാലെയാണ് ചാനലിന്റെ മാനേജ്മെന്റിലുള്ള കോൺഗ്രസ് ബി ജെ പി അനുകൂലികളായവരെ ഉപയോഗിച്ച് യൂട്യൂബിൽ നിന്നും എപ്പിസോഡ് മുക്കിയിരിക്കുന്നത്.