പരീക്ഷയില്ല, പത്താം ക്ലാസിലെ എല്ലാവർക്കും വിജയം; തമിഴ്‌നാട് സർക്കാർ

0
20

പത്താം ക്ലാസിലെ മുഴുവൻ വിദ്യാർഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടിൽ സർക്കാർ. 9, 11 ക്ലാസുകളിലെ വിദ്യാർഥികളേയും വിജയികളായി പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് പരീക്ഷയുണ്ടാകില്ലെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. കോവിഡ് വ്യാപനം മൂലം ക്ലാസുകൾ പൂർത്തിയാക്കാൻ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കാൻ തീരുമാനമായത്.