ഖത്തർ ദേശീയ ടീം താരം അക്രം അഫീഫിന് 30000 റിയാൽ പിഴയും സസ്പെൻഷനും

0
79

മാധ്യമങ്ങൾക്ക് മുന്നിൽ മോശം പ്രസ്താവന നടത്തിയതിന് ഖത്തർ ദേശീയ ടീം സൂപ്പർ താരം അക്രം അഫീഫിന് 30000 റിയാൽ പിഴയും സസ്പെൻഷനും. ഖത്തർ ഫുട്ബാൾ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ നാഷണൽ ബാങ്ക് സംഘടിപ്പിക്കുന്ന ഫുട്ബാൾ ലീഗിലെ അടുത്ത രണ്ടു മത്സരങ്ങളിൽ അഫീഫിന് കളിക്കാൻ സാധിക്കില്ല.

ഖത്തർ കപ്പ് സെമിഫൈനൽ മത്സരത്തിനിടെ അൽ റയ്യാൻ ടീമിനെതിരെയുള്ള കളിയിൽ റെഫറിക്കെതിരെ അൽ കാസ് ചാനലിൽ അഫീഫ് മോശം പരാമർശം നടത്തിയതായി ഫുട്ബാൾ അസോസിയേഷൻ കണ്ടെത്തിയിരുന്നു.