കൊല്ലത്ത് യൂത്ത്‌ കോൺഗ്രസ്‌ പാതിരാ സമരത്തിൽ കൂട്ടത്തല്ല്

0
52

തിരുവനന്തപുരത്ത്‌ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊല്ലത്ത് നടത്തിയ പാതിരാ സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ തമ്മില്‍ ഏറ്റുമുട്ടി. കൊല്ലം ഡിസിസി പ്രസിഡന്റിനു നേരെ അസഭ്യവർഷവും ഉണ്ടായി.മദ്യലഹരിയിൽ എത്തിയ ചില യൂത്ത്കോൺഗ്രസ് നേതാക്കൾ പൊലീസിനെ കല്ലെറിഞ്ഞതിനെ ഒരു സംഘം ചോദ്യം ചെയ്തതാണ് തമ്മിൽതല്ലിൽ കലാശിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധ സമരം തുടങി.ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയും വൈസ് പ്രസിഡന്റ് ജർമ്മിയാസും സംസാരിച്ചതിനു ശേഷമായിരുന്നു ചവറയിൽ നിന്നെത്തിയ തില യൂത്ത്കോൺഗ്രസ് പ്രവർത്തകർ മദ്യ ലഹരിയിൽ പോലീസിനു നേരെ കല്ലേറ് നടത്തിയത്.

പരിപാടി അലങ്കോലമാക്കരുതെന്ന ജില്ലാ നേതാക്കളുടെ അപേക്ഷ ആരും ചെവികൊണ്ടില്ല ഇതിനിടെ ചേരി തിരിഞ്ഞ് എ ഗ്രൂപും ഐ ഗ്രൂപം തമ്മിൽ ഏറ്റുമുട്ടി ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയെ കേട്ടാൽ അറക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞു. സംഗതി കൈവിട്ടു പോകുമെന്ന ഘട്ടത്തിൽ ബിന്ദുകൃഷ്ണ സ്ഥലം വിട്ടു.തുടർന്ന് യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അരുൺരാജ് സമരം അവസാനിപിച്ച് തടിയൂരി.അവിടെ നിന്ന് മടങാൻ ശ്രമിച്ച അരുൺരാജിന്റെ കാർ തടയുകയും ആക്രമിക്കുകയും ചെയ്തു.

ചവറ ഇരവിപുരം പ്രവർത്തകരാണ് തമ്മിൽ ഏറ്റുമുട്ടലും അസഭ്യ വർഷവും നടത്തിയത്.പുലർച്ച വരെ നീളുമെന്ന് പ്രഖ്യാപിച്ച് തുടങിയ ഉപരോധസമരം രാത്രി 1.30 ന് അവസാനിപിച്ചു.നിരാഹാര സമരം ക്ലച്ച് പിടിക്കുന്നില്ല ജില്ലാ തലങളിൽ പിന്തുണ കിട്ടുന്നില്ലെന്ന ഷാഫിപറമ്പിലിന്റെ പരാതിയെ തുടർന്നാണ് ഇന്നലെ ഉച്ചക്ക് മൂന്ന് മണിക്ക് രാത്രി ഉപരോധ സമരം നടത്താൻ തീരുമാനിച്ചത്.പക്ഷെ മദ്യലഹരിയിൽ എത്തിയവർ പ്രവർത്തകർ തന്നെ സമരം പൊളിച്ചടുക്കി.സമരം പൊളിഞ്ഞതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് വാട്ട്സാപ്പ് ഗ്രൂപിലും വാക്കേറ്റമുണ്ടായി.