രവി പൂജാരിയെ കൊച്ചിയിലെത്തിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം

0
72

ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ രവി പൂജാരിയെ കൊച്ചിയിലെത്തിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം ആരംഭിച്ചു. എറണാകുളം ജില്ലാ കോടതിയില്‍ ഹാജരാക്കുന്നതിനുള്ള വാറന്റിനുള്ള അപേക്ഷ സമര്‍പ്പിച്ചു. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.

കൊച്ചിയില്‍ എത്തിച്ച ശേഷം രവി പൂജാരിയെ കസ്റ്റഡിയില്‍ എടുക്കാനാണ് തീരുമാനം. 10 ദിവസത്തേക്കാണ് രവി പൂജാരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. ഇന്ന് ഉച്ചയോടെ അപേക്ഷ കോടതി പരിഗണിക്കും.

നിലവില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് രവി പൂജാരി. 2018 ഡിസംബര്‍ 15നാണ് നടി ലീനയുടെ പനമ്പള്ളി നഗറിലുള്ള ബ്യൂട്ടിപാര്‍ലറില്‍ ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയതായി രവി പൂജാരി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.