നിയമസഭാ തെരഞ്ഞെടുപ്പ് : ഇ ശ്രീധരൻ മത്സരിക്കുമെന്ന് കെ.സുരേന്ദ്രൻ

0
42

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ ശ്രീധരൻ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ വികസന പ്രതിസന്ധിയുണ്ട്. ശക്തമായ ത്രികോണ മത്സരത്തിലൂടെ 30% വോട്ട് ബിജെപി നേടുമെന്നും സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രി പദവി ഉൾപ്പെടെ ഏതുപദവിയും വഹിക്കാൻ യോഗ്യനാണ് അദ്ദേഹം. ഇ.ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവർ ഏറെയാണ്. താൻ മത്സരിക്കുമോയെന്ന് തീരുമാനിക്കുന്നത് പാർട്ടിയെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.