BREAKING… തുറമുഖ വികസനമുൾപ്പെടെ നാടിന്റെ മുഖച്ഛായ മാറ്റുന്ന വൻ വികസന പദ്ധതി രമേശ് ചെന്നിത്തല അട്ടിമറിച്ചു; തെളിവ് പുറത്ത്

0
73

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ആശ ​ഗ്രൂപ്പ് സി ഇ ഒ സന്തോഷ് മേനോൻ. കേരളത്തിലെക്ക് വരുന്ന വ്യവസായങ്ങൾക്ക് തുരം​ഗം വച്ച നേതാവാണ് രമേശ് ചെന്നിത്തലയെന്ന് അദ്ദേഹം തുറന്നടിച്ചു. കാസർകോട് ജില്ലയിലെ കടലാടിപ്പാറയിൽ വൻ വികസനമുണ്ടാകുന്ന ആശപുര ​ഗ്രൂപ്പിന്റെ പദ്ധതി തകർത്തെറിഞ്ഞ ആളാണ് രമേശ് ചെന്നിത്തല. ഇദ്ദേഹം അനാവശ്യ സമരങ്ങൾ നടത്തി ജനങ്ങളെ തെറ്റിധരിപ്പിച്ച് മുന്നോട്ട് കൊണ്ടുപോയതിന്റെ ഫലമായാണ് ആ പദ്ധതി നിലച്ചുപോയതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആരംഭിച്ച പദ്ധതിയിൽ തുറമുഖ വികസമുൾപ്പെടെ ഉണ്ടായിരുന്നു. പിന്നീട് വന്ന വി എസ് അച്യൂതാനന്ദൻ സർക്കാരിൽ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമും പ​ദ്ധതിക്ക് പൂർണപിന്തുണ പ്രഖ്യാപിച്ചു.
തുടർന്ന് വന്ന എല്ലാ സർക്കാരുകളും പദ്ധതിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാൽ മന്ത്രിസ്ഥാനം മോഹിച്ച് രമേശ് ചെന്നിത്തല നടത്തുന്ന അനാവശ്യ സമരമാണ് പദ്ധതി ഇല്ലാതാക്കിയതെന്ന് അദ്ദേഹം തുറന്നടിച്ചു.

നികുതി ഇനത്തിൽ സർക്കാരിന് ലഭിക്കേണ്ട വരുമാനത്തിനും, തൊഴിൽ സാധ്യതയ്ക്കും തുരം​ഗം വയ്ക്കുകയാണ് രമേശ് ചെന്നിത്തല ഇതിലൂടെ ചെയ്തത്. രമേശ് ചെന്നിത്തലയുടെ യാത്ര കസേര ഉറപ്പിക്കാനുള്ള ചെപ്പടി വിദ്യ മാത്രമാണെന്നും നടിന് അതുകൊണ്ട് യാതൊരു നേട്ടവുമുണ്ടാകിലെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.

തിരുവനന്തപുരത്തുണ്ടായിരുന്ന ഇം​ഗ്ലീഷ് ഇന്ത്യൻ ക്ലേ എന്ന കമ്പനി പൂട്ടിച്ചതിനും അവിടെയുണ്ടായിരുന്ന ഒരു ഐഎൻടിയുസി തൊഴിലാളി ആത്മഹത്യ ചെയ്തതിനും ഉത്തരവാദിത്ത്വം രമേശ് ചെന്നിത്തലയ്ക്കാണ്. അനാവശ്യ സമരത്തിലൂടെ കമ്പനിക്ക് അസംസ്കൃത വസ്തു കിട്ടാതായതാണ് കമ്പനി പൂട്ടാൻ കാരണമായതെന്നും. ഇതെ തുടർന്നാണ് ഒരു ഐഎൻടിയുസി നേതാവ് ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. യാത്ര കഴിഞ്ഞ് ചെന്നിത്തല വേളിയിൽ പോയി അതിനുള്ള പ്രായശ്ചിത്തം ചെയ്യണമെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.