Wednesday
17 December 2025
31.8 C
Kerala
HomePolitics'ഒരാളെങ്കിൽ ഒരാൾ നല്ലോണം അടി വാങ്ങണം' സർക്കാരിനെതിരെ സമരത്തിന് ആഹ്വാനവുമായി യൂത്ത് ലീഗ് നേതാവ് :...

‘ഒരാളെങ്കിൽ ഒരാൾ നല്ലോണം അടി വാങ്ങണം’ സർക്കാരിനെതിരെ സമരത്തിന് ആഹ്വാനവുമായി യൂത്ത് ലീഗ് നേതാവ് : ശബ്ദ സന്ദേശം പുറത്ത്

സംസ്ഥാന സർക്കാരിനെതിരെ ശക്തമായ സമരത്തിന് ആഹ്വാനവുമായി യൂത്ത് ലീഗ് . യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ സർക്കാരിനെതിരെ പ്രവർത്തകർ ശക്തമായ സമരത്തിന് ഇറങ്ങണമെന്നും അടിവാങ്ങണമെന്നുമാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്. സെക്രട്ടറിയേറ്റിൽ എംഎസ്എഫ് മാർച്ച് നടത്താനിരിക്കുന്നതിടെയാണ് ഈ സന്ദേശം പുറത്തുവന്നത്.

”ഗൗരമായി ഇടപെടുകയെന്ന പറയുമ്പോൾ നല്ല പ്രൊട്ടസ്റ്റും സ്ട്രിക്കും പത്രങ്ങളുടെ മുൻ പേജിൽ വരാനുള്ള രീതിയിലുള്ള അതിശക്തമായ സമരങ്ങളെക്കെ വരണം. എംഎസ്എഫിന്റെ ഒരാളെങ്കിൽ ഒരാൾ നല്ലോണം അടി വാങ്ങി മനോരമയുടെ ഫ്രണ്ട് പേജിൽ വരുന്ന രീതിയിൽ സമരത്തിലേയ്ക്ക് ഇറങ്ങാമെന്ന് ആണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്. ” യൂത്ത് ലീഗ് വാട്സാപ്പ് ഗ്രുപ്പുകളിലാണ് സി കെ സുബൈറിന്റെ ഈ സന്ദേശം പ്രചരിക്കുന്നത്.

സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം നടത്തുന്നത് ആസൂത്രിതമായ നീക്കമാണെന്ന് വ്യക്തമാകുന്നതാണ് ഈ ശബ്ദ സന്ദേശം. ഇന്നലെ കോൺഗ്രസ്, കെ എസ് യു നേതാക്കൾ തലസ്ഥാനത്ത് കലാപമുണ്ടാക്കിയതിന് ശക്തമായ തെളിവുകൾ പുറത്തുവന്നിരുന്നു. വാൻ തോതിൽ ആയുധവുമായാണ് കെ എസ് യു പ്രവർത്തകരും അല്ലാത്തവരും സെക്രട്ടറിയേറ്റിന് മുന്നിൽ തടിച്ചുകൂടിയത്.

മരവടികൾ,ദണ്ഡ് കല്ല് തുടങ്ങിയവ കയ്യിൽ കരുതിയാണ് കെ എസ് യുക്കാർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്.പോലീസിനെ തുടക്കത്തിലേ ആക്രമിച്ച് പ്രകോപനം ഉണ്ടാക്കുകയായിരുന്നു ഇവരുടെ ലക്‌ഷ്യം. വനിതാ പോലീസിനെ ആക്രമിക്കാനും പ്രത്യേകമായി പദ്ധതി തയ്യാറാക്കിയിരുന്നു.വനിതാ പോലീസിന്റെ ലാത്തി കെ എസ് യു പ്രവത്തകർ പിടിച്ചു വാങ്ങി പല വനിതാ പോലീസിനെയും ശാരീരികമായി ആക്രമിക്കുകയും, അസഭ്യം പറയുകയും ചെയ്തു.സമരത്തിൽ പങ്കെടുത്ത പുരുഷന്മാരാണ് അക്രമത്തിന് നേതൃത്വം നൽകിയത്.

ഇതിന് പുറമെയാണ് സംസ്ഥാന സർക്കാരിനെതിരെ ശക്തമായ സമരത്തിന് ആഹ്വാനവുമായി യൂത്ത് ലീഗ് രംഗത്തെത്തിയത്. സംസ്ഥനത്ത് തെരഞ്ഞെടുപ്പിന് മുൻപ് വലിയ കലാപം സൃഷ്ടിക്കാനാണ് ഇവർ ശ്രമിക്കുന്നത്. എന്നാൽ ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments